ബുമ്ര-സിറാജ് സഖ്യത്തിന് മുന്നില്‍ ഓസീസ് പതറുന്നു! പെര്‍ത്തില്‍ ഇന്ത്യ വിജയത്തിനരികെ

Published : Nov 25, 2024, 11:49 AM IST
ബുമ്ര-സിറാജ് സഖ്യത്തിന് മുന്നില്‍ ഓസീസ് പതറുന്നു! പെര്‍ത്തില്‍ ഇന്ത്യ വിജയത്തിനരികെ

Synopsis

ഖവാജയെ നാലാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ പറഞ്ഞയച്ച് മുഹമ്മദ് സിറാജ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി.

പെര്‍ത്ത്: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. നാലാം ദിവസം ലഞ്ചിന് ശേഷം കളി പുരോഗമിക്കുമ്പോള്‍ ഏഴിന് 183 എന്ന നിലയിലാണ് ഓസീസ്. ഇപ്പോഴും 351 റണ്‍സ് അകലെ. മിച്ചല്‍ സ്റ്റാര്‍ക്ക് (0), അലക്‌സ് ക്യാരി (3) എന്നിവരാണ് ക്രീസില്‍. ഇന്ന് നാല് വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. മുഹമ്മദ് സിറാജും ജസ്പ്രിത് ബുമ്രയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ന് ഉസ്മാന്‍ ഖവാജ (4), സ്റ്റീവന്‍ സ്മിത്ത് (17) ട്രാവിസ് ഹെഡ് (89), മിച്ചല്‍ മാര്‍ഷ് (47) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

ഖവാജയെ നാലാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ പറഞ്ഞയച്ച് മുഹമ്മദ് സിറാജ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ മാത്രമാണ് ഖവാജ കൂട്ടിചേര്‍ത്തത്, റിഷഭ് പന്തിന് ക്യാച്ച്. പിന്നാലെ സ്മിത്തും മടങ്ങി. സിറാജിന്റെ തന്നെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി. ഹെഡിനൊപ്പം 62 റണ്‍സ് ചേര്‍ത്താണ് സ്മിത്ത് മടങ്ങുന്നത്. തുടര്‍ന്ന് ഹെഡ് - മാര്‍ഷ് സഖ്യം 81 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹെഡിനെ പുറത്താക്കി ക്യാപ്റ്റന്‍ ബുമ്ര ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 101 പന്തുകല്‍ നേരിട്ട ഹെഡ് എട്ട് ബൗണ്ടറികള്‍ നേടിയിരുന്നു. മാര്‍ഷിനെ നിതീഷ് കുമാര്‍ റെഡ്ഡി ബൗള്‍ഡാക്കി.

മുഷ്താഖ് അലി ടി20: മഹാരാഷ്ട്രക്കെതിരെ മികച്ച തുടക്കത്തിന് ശേഷം സഞ്ജു മടങ്ങി! കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം

റണ്‍മലകയറ്റത്തില്‍ ആദ്യ ഓവറില്‍ തന്നെ ഓസീസിന് തിരിച്ചടിയേറ്റു. അരങ്ങേറ്റക്കാരന്‍ ഓപ്പണര്‍ നഥാന്‍ മക്സ്വീനെയെ പിച്ചിലെ അപ്രവചനീയ ബൗണ്‍സ് മുതലെടുത്ത ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി. നൈറ്റ് വാച്ച്മാനായി എത്തിയ കമിന്‍സ് സിറാജിന്റെ ഔട്ട് സ്വിംഗറില്‍ ബാറ്റുവെച്ച് സ്ലിപ്പില്‍ കോലിക്ക് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ മാര്‍നസ് ലാബുഷെയ്‌നെയും ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി. നേരത്തെ സെഞ്ചുറി വരള്‍ച്ചക്ക് വിരാമമിട്ട് വിരാട് കോലിയും മിന്നും ഫോം തുടര്‍ന്ന യശസ്വി ജയ്‌സ്വാളും ചേര്‍ന്നാണ് പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. 143 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും പറത്തിയ കോലി 100 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ രണ്ടാം ഇന്നിംഗ്‌സ് 487-6ല്‍ ഡിക്ലയര്‍ ചെയ്തു.

534 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവച്ചത്. 27 പന്തില്‍ 38 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയും കോലിക്കൊപ്പം പുറത്താകാതെ നിന്നു. കോലിയുടെ മുപ്പതാം ടെസ്റ്റ് സെഞ്ചുറിയാണിത്. നേരത്തെ യശസ്വി ജയ്‌സ്വാളിന്റെ നാലാം ടെസ്റ്റ് സെഞ്ചുറിയാണ്(161) ഇന്ത്യക്ക് മികച്ച സ്‌കോറിനുള്ള അടിത്തറയിട്ടത്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ 150നെതിരെ ഓസീസ് 104ന് എല്ലാവരും പുറത്തായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആളാകെ മാറി, ലങ്കൻ ക്യാപ്റ്റന്റെ അവിശ്വസനീയ രൂപമാറ്റം കണ്ട് അമ്പരന്ന് ആരാധകർ, വീണ്ടും ചർച്ചയായി 'ബരിയാട്രിക് സർജറി'
ബാബര്‍ പൊരുതിയിട്ടും വിന്‍ഡീസിനെതിരെയും തോറ്റ് നാണംകെട്ട് പാകിസ്ഥാൻ; സഹതാരങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് നായകൻ