കിംഗ്സ്റ്റണ്‍ ടെസ്റ്റ്: വിന്‍ഡീസിനെതിരെ തകര്‍ച്ച ഇന്ത്യ തകര്‍ച്ച ഒഴിവാക്കി

Published : Aug 31, 2019, 12:03 AM ISTUpdated : Aug 31, 2019, 12:08 AM IST
കിംഗ്സ്റ്റണ്‍ ടെസ്റ്റ്: വിന്‍ഡീസിനെതിരെ തകര്‍ച്ച ഇന്ത്യ തകര്‍ച്ച ഒഴിവാക്കി

Synopsis

വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിട്ടുണ്ട്.

കിംഗ്‌സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിട്ടുണ്ട്. വിരാട് കോലി (37), അജിന്‍ക്യ രഹാനെ (10) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ (55) അര്‍ധ സെഞ്ചുറിയാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

കെ എല്‍ രാഹുല്‍ (13), ചേതേശ്വര്‍ പൂജാര (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. സ്‌കോര്‍ ബോര്‍ഡില്‍ 32 റണ്‍സ് മാത്രുള്ളപ്പോള്‍ രാഹുല്‍ പവലിയനില്‍ തിരിച്ചെത്തി. ഹോള്‍ഡറുടെ പന്തില്‍ അരങ്ങേറ്റക്കാരന്‍ റകീം കോണ്‍വാളിന് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെ എത്തിയ പൂജാരയെ കോള്‍വാള്‍ മടക്കിയയച്ചു. ഷമാര്‍ ബ്രൂക്‌സിന് ക്യാച്ച് നല്‍കിയാണ് പൂജാര മടങ്ങിയത്. പരമ്പരയില്‍ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പൂജാരയ്ക്ക് സാധിച്ചിട്ടില്ല.

പിന്നീട് ഒത്തുച്ചേര്‍ന്ന അഗര്‍വാള്‍- കോലി സഖ്യം 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഏഴ് ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു അഗര്‍വാളിന്റെ ഇന്നിങ്‌സ്. അഗര്‍വാളിനെ ഹോള്‍ഡര്‍ പവലിയനിലേക്ക് തിരിച്ചയച്ചു. നേരത്തെ, ഒന്നാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. വിന്‍ഡീസ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഷായ് ഹോപ്പ്, മിഗ്വല്‍ കമ്മിന്‍സ് എന്നിവരെ ഒഴിവാക്കി. ജഹ്മര്‍ ഹാമില്‍ട്ടണ്‍, റകീം കോണ്‍വാള്‍ എന്നിവരാണ് ടീമിലുള്‍പ്പെട്ട താരങ്ങള്‍.

ഇന്ത്യ: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

വിന്‍ഡീസ്: ക്രയ്ഗ് ബ്രാത്‌വെയ്റ്റ്, ജോണ്‍ ക്യംാപെല്‍, ഷമര്‍ ബ്രൂക്‌സ്, ഡാരന്‍ ബ്രാവോ, ഷിംറോണ്‍ ഹെറ്റ്്മയേര്‍, ജഹ്മര്‍ ഹാമില്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), റകീം കോണ്‍വാള്‍, റോസ്റ്റണ്‍ ചേസ്, ജേസണ്‍ ഹോള്‍ഡര്‍, കെമര്‍ റോച്ച്, ഷാനോന്‍ ഗബ്രിയേല്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ചിരവൈരികൾ ഏറ്റുമുട്ടും, ടീമിന് നിർദേശം നൽകി പാക് സർക്കാർ, ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കും
പാകിസ്ഥാന്‍റെ രണ്ട് ഉപാധികൾ അംഗീകരിച്ചു; ഇന്ത്യ-പാക് മത്സരത്തിന് പച്ചക്കൊടി കാട്ടി ഐസിസി, മുഖം രക്ഷിക്കാൻ അയൽക്കാരുടെ അഭ്യർത്ഥന മറയാക്കി പാകിസ്ഥാന്‍