കിംഗ്സ്റ്റണ്‍ ടെസ്റ്റ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

By Web TeamFirst Published Aug 30, 2019, 10:21 PM IST
Highlights

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒന്നാംദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെടുത്തിട്ടുണ്ട്.

കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒന്നാംദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെടുത്തിട്ടുണ്ട്. മായങ്ക് അഗര്‍വാള്‍ (41), വിരാട് കോലി (5) എന്നിവരാണ് ക്രീസില്‍. കെ എല്‍ രാഹുല്‍ (13), ചേതേശ്വര്‍ പൂജാര (6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

സ്‌കോര്‍ ബോര്‍ഡില്‍ 32 റണ്‍സ് മാത്രുള്ളപ്പോള്‍ രാഹുല്‍ പവലിയനില്‍ തിരിച്ചെത്തി. ഹോള്‍ഡറുടെ പന്തില്‍ അരങ്ങേറ്റക്കാരന്‍ റകീം കോള്‍വാളിന് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെ എത്തിയ പൂജാരയെ കോള്‍വാള്‍ മടക്കിയയച്ചു. ഷമാര്‍ ബ്രൂക്‌സിന് ക്യാച്ച് നല്‍കിയാണ് പൂജാര മടങ്ങിയത്. പരമ്പരയില്‍ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പൂജാരയ്ക്ക് സാധിച്ചിട്ടില്ല.

നേരത്തെ, ഒന്നാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഷായ് ഹോപ്പ്, മിഗ്വല്‍ കമ്മിന്‍സ് എന്നിവരെ ഒഴിവാക്കി. ജഹ്മര്‍ ഹാമില്‍ട്ടണ്‍, റകീം കോണ്‍വാള്‍ എന്നിവരാണ് ടീമിലുള്‍പ്പെട്ട താരങ്ങള്‍.

ഇന്ത്യ: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

വിന്‍ഡീസ്: ക്രയ്ഗ് ബ്രാത്‌വെയ്റ്റ്, ജോണ്‍ ക്യംാപെല്‍, ഷമര്‍ ബ്രൂക്‌സ്, ഡാരന്‍ ബ്രാവോ, ഷിംറോണ്‍ ഹെറ്റ്്മയേര്‍, ജഹ്മര്‍ ഹാമില്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), റകീം കോണ്‍വാള്‍, റോസ്റ്റണ്‍ ചേസ്, ജേസണ്‍ ഹോള്‍ഡര്‍, കെമര്‍ റോച്ച്, ഷാനോന്‍ ഗബ്രിയേല്‍.

click me!