വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം നിര്‍ണായകമായേക്കും; ടോസ് നേടുന്ന ടീമിന് മുന്‍തൂക്കം

Published : Oct 09, 2026, 02:40 PM IST
Ranchi Cricket stadium

Synopsis

റാഞ്ചിയിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20 മത്സരത്തിൽ മഞ്ഞുവീഴ്ച നിർണായകമാകാൻ സാധ്യതയുണ്ട്. ടോസ് നേടുന്ന ടീമിന് മുൻതൂക്കം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ടിക്കറ്റുകൾക്ക് വൻ ഡിമാൻഡുള്ള മത്സരത്തിൽ ജയത്തോടെ പരമ്പരയിൽ മുന്നിലെത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

റാഞ്ചി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം നിര്‍ണായകമായേക്കുമെന്ന് സൂചന. നഗരത്തില്‍ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയ സാഹചര്യത്തില്‍ ടോസ് നേടുന്ന ടീമിന് മത്സരത്തില്‍ മുന്‍തൂക്കം ലഭിക്കാനാണ് സാധ്യത. ഇന്ത്യയുടെ പരിശീലന സെഷനിടയില്‍ ഗ്രൗണ്ടില്‍ ഈര്‍പ്പം കാണാന്‍ കഴിഞ്ഞിരുന്നു. ഇത് മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ബോളിംഗ് ദുഷ്‌കരമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യ, അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-0 എന്ന നിലയില്‍ മുന്നിലെത്താനാണ് ലക്ഷ്യമിടുന്നത്.

ആദ്യ മത്സരത്തില്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ വെസ്റ്റ് ഇഡീസിനെ 171 റണ്‍സിന് പുറത്താക്കിയ ഇന്ത്യ, 15 ഓവറിനുള്ളില്‍ ലക്ഷ്യം മറികടന്നിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഈ ഫോര്‍മാറ്റിലെ തന്റെ കന്നി സെഞ്ച്വറി നേടി മത്സരത്തില്‍ തിളങ്ങിയിരുന്നു.

ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡ്

38,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ജെഎസ്‌സിഎ സ്റ്റേഡിയം പൂര്‍ണമായും നിറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ ഉയര്‍ന്ന വിലയ്ക്ക് വിറ്റഴിക്കപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 3,500 രൂപയുടെ ടിക്കറ്റ് വാങ്ങി 6,000 രൂപയ്ക്കാണ് താന്‍ വിറ്റതെന്നും അതൊരു നല്ല വരുമാനമായിരുന്നു എന്നും ഒരു ഓട്ടോ ഡ്രൈവര്‍ പ്രതികരിച്ചു. 2023 ജനുവരിക്ക് ശേഷം ആദ്യമായാണ് റാഞ്ചി വേദിയില്‍ ഒരു ടി20 മത്സരം നടക്കുന്നത്. അന്ന് ഇന്ത്യയുടെ വിജയക്കുതിപ്പിന് തടയിട്ട് ന്യൂസിലന്‍ഡ് 21 റണ്‍സിന്റെ ജയം സ്വന്തമാക്കിയിരുന്നു.

176 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയ കിവീസ്, ഹാര്‍ദിക് പാണ്ഡ്യ നയിച്ച ഇന്ത്യന്‍ ടീമിനെ 155 റണ്‍സില്‍ ഒതുക്കുകയായിരുന്നു. എന്നിരുന്നാലും ആ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ നവംബറില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന ഏകദിന മത്സരമാണ് ഈ വേദിയില്‍ നടന്ന അവസാന അന്താരാഷ്ട്ര മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിനു മങ്കാദ് ട്രോഫിയില്‍ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റണ്‍സ് വിജയം
ഓസ്‌ട്രേലിയ എ ടീമിനെതിരായ ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് 276 റണ്‍സ് വിജയലക്ഷ്യം; മറുപടി ബാറ്റിംഗില്‍ തകര്‍ച്ച