വിനു മങ്കാദ് ട്രോഫിയില്‍ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റണ്‍സ് വിജയം

Published : Oct 09, 2026, 02:33 PM IST
KCA Cricket

Synopsis

വിനു മങ്കാദ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് 16 റൺസിന്റെ ആവേശകരമായ വിജയം. കെ ആർ രോഹിതിന്റെ തകർപ്പൻ സെഞ്ച്വറിയും ആദർശ് രഞ്ജിത്തിന്റെ അഞ്ച് വിക്കറ്റ് നേട്ടവുമാണ് കേരളത്തിന് കരുത്തായത്.

ലഖ്‌നൗ: പുതിയ സീസണ്‍ വിജയത്തോടെ തുടക്കമിട്ട് കേരള അണ്ടര്‍ 19 ടീം. വിനു മങ്കാദ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഉത്തരാഖണ്ഡിനെ 16 റണ്‍സിനാണ് കേരളം തോല്‍പ്പിച്ചത്. മഴ മൂലം 41 ഓവര്‍ വീതമാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡ് 40.5 ഓവറില്‍ 300 റണ്‍സിന് ഓള്‍ ഔട്ടായി. ഓപ്പണര്‍ കെ.ആര്‍. രോഹിതിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും ആദര്‍ശ് രഞ്ജിത്തിന്റെ അഞ്ച് വിക്കറ്റ് നേട്ടവുമാണ് കേരളത്തിന് വിജയം ഒരുക്കിയത്. കേരളം 41 ഓവറില്‍ 316/7, ഉത്തരാഖണ്ഡ് - 40.5 ഓവറില്‍ 300ന് ഓള്‍ ഔട്ട്

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണര്‍മാര്‍ തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. കെ.ആര്‍. രോഹിതും അഹ്മദ് ഖാനും ചേര്‍ന്ന് 6.1 ഓവറില്‍ 75 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അഹ്മദിന്റെ ഇന്നിങ്‌സ് 18ല്‍ ഒതുങ്ങിയപ്പോള്‍ സ്‌കോറിങ്ങിന്റെ മുക്കാല്‍ പങ്കും പിറന്നത് രോഹിതിന്റെ ബാറ്റില്‍ നിന്നായിരുന്നു. 28 പന്തുകളില്‍ അന്‍പതിലെത്തിയ രോഹിത് 70 പന്തുകളില്‍ നിന്ന് തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ക്യാപ്റ്റന്‍ എന്‍. ഹൃഷികേശ് 35 റണ്‍സുമായി രോഹിതിന് മികച്ച പിന്തുണ നല്‍കി. 84 പന്തുകളില്‍ ഒന്‍പത് ഫോറും ഒന്‍പത് സിക്‌സുമടക്കം 123 റണ്‍സാണ് രോഹിത് നേടിയത്. തുടര്‍ന്നെത്തിയ മാനവ് കൃഷ്ണ 32 പന്തുകളില്‍ നിന്ന് 42 റണ്‍സും സംഗീത് സാഗര്‍ 24 പന്തുകളില്‍ നിന്ന് 34 റണ്‍സും നേടി. ഉത്തരാഖണ്ഡിന് വേണ്ടി വിനായക് മൂന്നും സമ്രാട് ശര്‍മ്മ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡിനെ ആദര്‍ശ് രഞ്ജിത്തിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് പിടിച്ചുകെട്ടിയത്. ക്യാപ്റ്റന്‍ ആയുഷ് ദേസ്വാളിന്റെ അര്‍ധസെഞ്ച്വറിയുടെ മികവില്‍ ഭേദപ്പെട്ട തുടക്കമായിരുന്നു ഉത്തരാഖണ്ഡിന്റേത്. എന്നാല്‍ 65 റണ്‍സെടുത്ത ആയുഷ് പുറത്തായതോടെ വിക്കറ്റുകള്‍ തുടരെ വീണു. ഒരു ഘട്ടത്തില്‍ ആറ് വിക്കറ്റിന് 166 റണ്‍സെന്ന നിലയിലായിരുന്ന ഉത്തരാഖണ്ഡിനെ മായങ്ക് മുദീലയും ലക്കി പരാശറും ചേര്‍ന്നുള്ള തകര്‍പ്പന്‍ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 105 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

വിജയം ലക്ഷ്യമാക്കി തകര്‍ത്തടിച്ച് മുന്നേറിയ ഇരുവരെയും പുറത്താക്കി ആദര്‍ശ് രഞ്ജിത്താണ് കളി കേരളത്തിന്റെ വരുതിയിലാക്കിയത്. 39-ാം ഓവറില്‍ മായങ്കിനെയും ലക്കിയെയും പുറത്താക്കിയ ആദര്‍ശ് തന്റെ അടുത്ത ഓവറില്‍ വാലറ്റക്കാരായ ആകാശ് കുമാറിനെയും രാഹുല്‍ സിജ്വാലിയെയും മടക്കി കേരളത്തിന് വിജയം സമ്മാനിച്ചു. മായങ്ക് 62 പന്തുകളില്‍ നിന്ന് 82 റണ്‍സെടുത്തപ്പോള്‍ ലക്കി പരാശര്‍ 31 പന്തുകളില്‍ നിന്ന് 49 റണ്‍സെടുത്തു. കേരളത്തിന് വേണ്ടി ആദര്‍ശ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നാല് വിക്കറ്റ് വീഴ്ത്തിയ ഇഷാന്‍ കുനാലിന്റെ പ്രകടനവും ശ്രദ്ധേയമായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഓസ്‌ട്രേലിയ എ ടീമിനെതിരായ ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് 276 റണ്‍സ് വിജയലക്ഷ്യം; മറുപടി ബാറ്റിംഗില്‍ തകര്‍ച്ച
ഹാർദിക്കിന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നത്? ലോകകപ്പ് പദ്ധതികളില്‍ ഇല്ലേ?