ലക്ഷ്യം ആദ്യ ജയം; ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടി20 നാളെ, ഇന്ത്യൻ ടീമിൽ 2 മാറ്റം ഉറപ്പ്, മത്സരം കാണാനുള്ള വഴികള്‍, ഇന്ത്യൻ സമയം

Published : Jul 06, 2026, 04:57 PM IST
India vs England

Synopsis

കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്ററിൽ വഴങ്ങിയ വൻ തോൽവിക്ക് കാരണം ഇന്ത്യൻ ബോളിങ് നിരയുടെ മോശം പ്രകടനമായിരുന്നു. നാല് ഓവറിൽ വിക്കറ്റൊന്നും നേടാതെ 60 റൺസാണ് ലെഗ് സ്പിന്നർ രവി ബിഷ്‌ണോയ് വിട്ടുകൊടുത്തത്.

നോട്ടിങ്ഹാം: അയർലൻഡിനെതിരായ പരമ്പര നഷ്ടത്തിന് പിന്നാലെ ഇംഗ്ലണ്ടിനോടും കനത്ത തോൽവി നേരിട്ട ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് നിർണ്ണായകമായ മൂന്നാം പോരാട്ടത്തിനിറങ്ങുന്നു. അദ്യ മത്സരം മഴ മുടക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ജയിച്ച ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജാണ് മൂന്നാം ടി20 മത്സരത്തിന് വേദിയാവുന്നത്. പുതിയ നായകൻ ശ്രേയസ് അയ്യരുടെ കീഴിൽ കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതിൽ അയർലൻഡിനോടേറ്റ 0-2ന്റെ നാണംകെട്ട പരമ്പര തോൽവിയും ഉൾപ്പെടുന്നു. അതിനാൽ തന്നെ പരമ്പരയിൽ ജീവൻ നിലനിർത്താൻ ഇന്ത്യക്ക് നാളെ വിജയം അനിവാര്യമാണ്.

കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്ററിൽ വഴങ്ങിയ വൻ തോൽവിക്ക് കാരണം ഇന്ത്യൻ ബോളിങ് നിരയുടെ മോശം പ്രകടനമായിരുന്നു. നാല് ഓവറിൽ വിക്കറ്റൊന്നും നേടാതെ 60 റൺസാണ് ലെഗ് സ്പിന്നർ രവി ബിഷ്‌ണോയ് വിട്ടുകൊടുത്തത്. ഒരു ഓവറിൽ മാത്രം 29 റൺസ് വഴങ്ങിയ ബിഷ്‌ണോയിയുടെ മൂന്ന് നോ-ബോളുകൾ ഇന്ത്യക്ക് വലിയ തിരിച്ചടിയായി. അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർക്കൊപ്പം മൂന്നാമതൊരു സ്പെഷ്യലിസ്റ്റ് സ്പിന്നറെ മാഞ്ചസ്റ്ററിലെ പിച്ചിൽ ഇറക്കിയ മാനേജ്‌മെന്റിന്‍റെ തീരുമാനത്തിനെതിരെയും കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസ് പോലും ഫോമില്ലായ്മ കാരണം ബെഞ്ചിലിരുത്തിയ ബിഷ്‌ണോയിക്ക് നാളത്തെ മത്സരത്തിൽ സ്ഥാനം നഷ്ടമാകുമെന്നാണ് സൂചന. ട്രെന്‍റ് ബ്രിഡ്ജിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഇന്ത്യ പേസ് നിര ശക്തമാക്കാനാണ് സാധ്യത. ഐപിഎല്ലില്‍ തിളങ്ങിയ യുവരേസര്‍ പ്രിൻസ് യാദവ് ഇന്ന് ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കും.

മത്സരം എപ്പോൾ, കാണാനുള്ള വഴികള്‍

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടി20 മത്സരം ചൊവ്വാഴ്ച നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 10:00 മണിക്കാണ് മത്സരത്തിന് ടോസ് വീഴുക. ഇന്ത്യയിൽ മത്സരത്തിന്‍റെ തത്സമയ സംപ്രേഷണം ടിവിയില്‍ സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ ലഭ്യമായിരിക്കും. മൊബൈലിലും ഒടിടി പ്ലാറ്റ്‌ഫോമിലും കളി കാണാൻ ആഗ്രഹിക്കുന്നവർക്ക് ജിയോഹോട്ട്സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും മത്സരം തത്സമയം കാണാൻ സാധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്രിക്കറ്റിന്‍റെ മക്കയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി, വനിതാ ടി20 ലോകകപ്പില്‍ ഓസ്ട്രേലിയക്ക് ഏഴാം കിരീടം
തകർച്ചയിൽ നിന്ന് ടീമിനെ തോളിലേറ്റി നാറ്റ് സ്കൈവർ, ടി20 ലോകകപ്പ് ഫൈനലിൽ ഓസീസിനെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ