മുനാഫ് പട്ടേലിന് നാല് വിക്കറ്റ്; ശ്രീലങ്ക ലെജന്‍ഡ്‌സിനെതിരെ ഇന്ത്യ ലെജന്‍ഡ്‌സിന് 139 റണ്‍സ് വിജയലക്ഷ്യം

Published : Mar 10, 2020, 08:59 PM ISTUpdated : Jan 21, 2021, 05:50 PM IST
മുനാഫ് പട്ടേലിന് നാല് വിക്കറ്റ്; ശ്രീലങ്ക ലെജന്‍ഡ്‌സിനെതിരെ ഇന്ത്യ ലെജന്‍ഡ്‌സിന് 139 റണ്‍സ് വിജയലക്ഷ്യം

Synopsis

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20യില്‍ ശ്രീലങ്കന്‍ ലെജന്‍ഡ്‌സിനെതിരെ ഇന്ത്യന്‍ ലെജന്‍ഡ്‌സിന് 139 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 138 റണ്‍സെടുത്തത്.

മുംബൈ: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20യില്‍ ശ്രീലങ്കന്‍ ലെജന്‍ഡ്‌സിനെതിരെ ഇന്ത്യന്‍ ലെജന്‍ഡ്‌സിന് 139 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 138 റണ്‍സെടുത്തത്. 23 റണ്‍സ് വീതം നേടിയ ചമര കപുഗേദരയും ക്യാപ്റ്റന്‍ തിലകരത്‌നെ ദില്‍ഷനുമാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍മാര്‍. ഇന്ത്യക്ക് വേണ്ടി മുനാഫ് പട്ടേല്‍ നാല് വിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ രണ്ടാം മത്സരമാണിത്. ആദ്യ മത്സത്തില്‍ ഇന്ത്യ വിന്‍ഡീസിനെ തോല്‍പ്പിച്ചിരുന്നു.

ദേഭപ്പെട്ട തുക്കമായിരുന്നു ശ്രീലങ്കയ്ക്ക്. ഒന്നാം വിക്കറ്റില്‍ രമേഷ് കലുവിതരണ (21)- ദില്‍ഷന്‍ സഖ്യം 46 റണ്‍സ് നേടി. എന്നാല്‍ ദില്‍ഷനെ പുറത്താക്കി മുനാഫ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. മുഹമ്മദ് കൈഫിന്റെ തകര്‍പ്പന്‍ ക്യാച്ച്. കലുവിതരണയെ ഇര്‍ഫാന്‍ പഠാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ എത്തിയ മര്‍വാന്‍ അതപട്ടു (1), തിലന്‍ തുഷാര (10), സചിത്ര സേനനായകെ (19), ഫര്‍വീസ് മെഹറൂഫ് (10) എന്നിവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല.

മുനാഫിന് പുറമെ സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പഠാന്‍, മന്‍പ്രീത് ഗോണി, സഞ്ജയ് ബംഗാര്‍ എന്നിവര്‍ ഒാരോ വിക്കറ്റ് വീഴ്ത്തി. 

ഇന്ത്യ ലെജന്‍ഡ്‌സ്: വിരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുഹമ്മദ് കൈഫ്, മന്‍പ്രീത് ഗോണി, യുവരാജ് സിങ്, സമീര്‍ ദിഗെ (വിക്കറ്റ് കീപ്പര്‍) സഞ്ജയ് ബംഗാര്‍, ഇര്‍ഫാന്‍ പഠാന്‍, സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍, പ്രഗ്യാന്‍ ഓജ.  

ശ്രീലങ്ക ലെജന്‍ഡ്‌സ്: തിലകരത്‌നെ ദില്‍ഷന്‍ (ക്യാപ്റ്റന്‍) രമേഷ് കലുവിതരണ, മര്‍വന്‍ അട്ടപട്ടു, ചമര കപുഗേദര, ഫര്‍വീസ് മെഹറൂഫ്, ഉപുല്‍ ചന്ദന, സചിത്ര സേനാനായകെ, ചാമിന്ദ വാസ്, അജന്‍ന്ത മെന്‍ഡിസ്, തിലന്‍ തുഷാര, രംഗന ഹെരത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഏറ്റവും കൂടുതല്‍ ഡക്കുകള്‍, സഞ്ജു സാംസണ്‍ വിരാട് കോലിക്കൊപ്പം; മുന്നില്‍ രോഹിത് ശര്‍മ മാത്രം
അഭിഷേക് ശര്‍മയ്ക്ക് 14 പന്തില്‍ അര്‍ധ സെഞ്ചുറി, റെക്കോര്‍ഡ്; ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യിലും ഇന്ത്യക്ക് ജയം, പരമ്പര