ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് മുമ്പ് കോലിയുടെയും സെവാഗിന്റെയും ആശംസ വിലക്കണമെന്ന് പരാതി

Published : Mar 10, 2020, 08:34 PM IST
ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് മുമ്പ് കോലിയുടെയും സെവാഗിന്റെയും ആശംസ വിലക്കണമെന്ന് പരാതി

Synopsis

പ്രധാന ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് മുമ്പ് സെവാഗും കോലിയും ഇന്ത്യന്‍ ടീമിന് ആശംസ അറിയിക്കുന്നത് വിലക്കണമെന്നും അങ്ങനെ അറിയിച്ചാല്‍ ഇരുവരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ റദ്ദാക്കണമെന്നുമാണ് പരാതിയുടെ കാതല്‍.

മുംബൈ: ഐസിസി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമുകള്‍ക്ക് ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ താരം വീരേന്ദര്‍ സെവാഗും നല്‍കുന്ന വിജയാശംസ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈനില്‍ ഒപ്പ് ശേഖരണം. അഭിനയ് ഠാക്കൂര്‍ എന്നയാള്‍ Change.org യിലൂടെയാണ് ഒപ്പ് ശേഖരണം ആരംഭിച്ചിരിക്കുന്നത്.

പ്രധാന ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് മുമ്പ് സെവാഗും കോലിയും ഇന്ത്യന്‍ ടീമിന് ആശംസ അറിയിക്കുന്നത് വിലക്കണമെന്നും അങ്ങനെ അറിയിച്ചാല്‍ ഇരുവരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ റദ്ദാക്കണമെന്നുമാണ് പരാതിയുടെ കാതല്‍. വനിതാ ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ഇത്തരമൊരു ഉദ്യമം അഭിനയ് ഠാക്കൂര്‍ ആരംഭിച്ചത്.

ഇതുവരെ 600 പേര്‍ അഭിനയിന്റെ പരാതിക്ക് പിന്തുണ അറിയിച്ച് ഒപ്പിട്ടുണ്ട്. 1000 പേരുടെ ഒപ്പ് ശേഖരണമാണ് ലക്ഷ്യമെന്ന് അഭിനയ് പറയുന്നു. സെമി ഫൈനലിനും ഫൈനലിനും മുമ്പ് കോലിയും സെവാഗും ആശംസ അറിയിക്കരുതെന്നാണ് പ്രധാന ആവശ്യം. കാരണം ഇവരുടെ ആശംസ ഇന്ത്യന്‍ ടീമിന്റെ വിജയത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് അഭിനയിന്റെ കണ്ടെത്തല്‍. ഇന്ത്യയുടെ ഫൈനല്‍ മത്സരത്തിന് മുമ്പ് കോലിയും സെവാഗും ഇന്ത്യന്‍ ടീമിന് ആശംസ അറിയിച്ചിരുന്നു.

PREV
click me!

Recommended Stories

സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ
തൂക്കിയടിച്ച് അഭിഷേക് ശര്‍മ, സിക്സര്‍ വേട്ടയില്‍ റെക്കോര്‍ഡ്