Latest Videos

സച്ചിന്‍ മങ്ങി; സ്റ്റുവര്‍ട്ട് ബിന്നി മിന്നി; ദക്ഷിണാഫ്രിക്ക ലെജന്‍ഡ്സിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

By Gopala krishnanFirst Published Sep 10, 2022, 9:28 PM IST
Highlights

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ലെജന്‍ഡ്സിനായി സച്ചിനും നമാന്‍ ഓജയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 5.2 ഓവറില്‍ 46 റണ്‍സടിച്ചു. 15 പന്തില്‍ രണ്ട് ബൗണ്ടറി അടക്കം 16 റണ്‍സെടുത്ത സച്ചിനെ മഖായ എന്‍റിന് ബോത്തയുടെ കൈകളിലെത്തിച്ചു. പിന്നാലെ 18 പന്തില്‍ 21 റണ്‍സെടുത്ത നമാന്‍ ഓജയും മടങ്ങി.

കാണ്‍പൂര്‍: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ടി20 ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്സിനെതിരെ ഇന്ത്യ ലെജന്‍ഡ്സിന് കൂറ്റന്‍ സ്കോര്‍. ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും യുവരാജ് സിംഗും അടക്കമുള്ള ഇതിഹാസ താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും സ്റ്റുവര്‍ട്ട് ബിന്നിയുടെയും സുരേഷ് റെയ്നയുടെയും യൂസഫ് പത്താന്‍റെയും വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ഇന്ത്യ ലെജന്‍ഡ്സ് 20 ഓവറില്‍ വിക്കറ്റ് നാലു നഷ്ടത്തില്‍ 217 റണ്‍സെടുത്തു. 42 പന്തില്‍ 82 റണ്‍സെടുത്ത സ്റ്റുവര്‍ട്ട് ബിന്നിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സച്ചിന്‍ 15 പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ലെജന്‍ഡ്സിനായി സച്ചിനും നമാന്‍ ഓജയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 5.2 ഓവറില്‍ 46 റണ്‍സടിച്ചു. 15 പന്തില്‍ രണ്ട് ബൗണ്ടറി അടക്കം 16 റണ്‍സെടുത്ത സച്ചിനെ മഖായ എന്‍റിന് ബോത്തയുടെ കൈകളിലെത്തിച്ചു. പിന്നാലെ 18 പന്തില്‍ 21 റണ്‍സെടുത്ത നമാന്‍ ഓജയും മടങ്ങി.

ഏഷ്യാ കപ്പില്‍ ശ്രീലങ്ക-പാക്കിസ്ഥാന്‍ കിരീടപ്പോരാട്ടം നാളെ, കാണാനുള്ള വഴികള്‍; സമയം

മിന്നല്‍ ബിന്നി

മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്റ്റുവര്‍ട്ട് ബിന്നിയും സുരേഷ് റെയ്നയും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. 22 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്സും അടക്കം 33 റണ്‍സടിച്ച റെയ്നയും പിന്നാലെ യുവരാജ് സിംഗും(6) പുറത്തായെങ്കിലും യൂസഫ് പത്താനും(15 പന്തില്‍ 35*), സ്റ്റുവര്‍ട്ട് ബിന്നിയും(42 പന്തില്‍ 82*) ചേര്‍ന്ന് ഇന്ത്യയെ 20 ഓവറില്‍ 217 റണ്‍സിലെത്തിച്ചു.

ഏഷ്യാ കപ്പ്: ഇന്ത്യയെയും അഫ്ഗാനെയും പുറത്താക്കിയ രണ്ട് സിക്സറുകള്‍ പറത്തിയ ആ ബാറ്റ് നസീം ഷാ ലേലം ചെയ്യുന്നു

അഞ്ച് ബൗണ്ടറിയും ആറ് സിക്സും അടക്കമാണ്  ബിന്നി 82 റണ്‍സടിച്ചത്. യൂസഫ് പത്താന്‍ നാല് സിക്സും ഒരു ഫോറും നേടി. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് അവസാന അഞ്ചോവറില്‍ 88 റണ്‍സടിച്ചു. ദക്ഷിണാഫ്രിക്ക ലെജന്‍ഡ്സിനായി ജൊഹാന്‍ വാന്‍ഡര്‍വാത്ത് രണ്ടും എന്‍റിനി, എഡ്ഡി ലീ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ജോണ്ടി റോഡ്സാണ് ദക്ഷിണാഫ്രിക്ക ലെജന്‍ഡ്സിനെ നയിക്കുന്നത്.

click me!