ഏഷ്യാ കപ്പില്‍ ശ്രീലങ്ക-പാക്കിസ്ഥാന്‍ കിരീടപ്പോരാട്ടം നാളെ, കാണാനുള്ള വഴികള്‍; സമയം

By Gopala krishnanFirst Published Sep 10, 2022, 7:54 PM IST
Highlights

ഏഷ്യാ കപ്പിന് മുമ്പ് മിന്നുന്ന ഫോമിലായിരുന്ന ക്യാപ്റ്റന്‍ ബാബര്‍ അസം അപ്രതീക്ഷിതമായി നിറം മങ്ങിയതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ നേടിയ 30 റണ്‍സാണ് ടൂര്‍ണമെന്‍റില്‍ ബാബറിന്‍റെ ഉയര്‍ന്ന സ്കോര്‍. മുഹമ്മദ് റിസ്‌വാന്‍റെ മിന്നുന്ന ഫോമാണ് പാക്കിസ്ഥാന് പ്രതീക്ഷ നല്‍കുന്ന ഘടകം. കഴിഞ്ഞ കളിയില്‍ റിസ്‌വാന്‍ തുടക്കത്തിലെ മടങ്ങിയതോടെ പാക്ക് ബാറ്റിംഗ് നിര തകര്‍ന്നടിയുകയും ചെയ്തു.

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ നാളെ ശ്രീലങ്കയും പാക്കിസ്ഥാനും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി ഏഴരക്കാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. ഫൈനലിന് മുമ്പുള്ള റിഹേഴ്സല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ ശ്രീലങ്ക അഞ്ച് വിക്കറ്റിന് തോൽപ്പിച്ചിരുന്നു.

ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ് തുടങ്ങിയ പാക്കിസ്ഥാന്‍ ഹോങ്കോങിനെ തകര്‍ത്താണ് സൂപ്പര്‍ ഫോറിലെത്തിയത്. സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ ആവേശപ്പോരാട്ടത്തില്‍ കീഴടക്കിയെങ്കിലും അഫ്ഗാനിസ്ഥാനെതിരെ വിറച്ചാണ് ജയിച്ചത്. തൊട്ടുപിന്നാലെ ശ്രീലങ്കക്കെതിരെ തോല്‍വി വഴങ്ങുകയും ചെയ്തു.

സൂര്യകുമാര്‍ പറഞ്ഞിട്ടും ആരാധകരെ 'മൈന്‍ഡ്' ചെയ്യാതെ ഭുവി-വീഡിയോ

ഏഷ്യാ കപ്പിന് മുമ്പ് മിന്നുന്ന ഫോമിലായിരുന്ന ക്യാപ്റ്റന്‍ ബാബര്‍ അസം അപ്രതീക്ഷിതമായി നിറം മങ്ങിയതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ നേടിയ 30 റണ്‍സാണ് ടൂര്‍ണമെന്‍റില്‍ ബാബറിന്‍റെ ഉയര്‍ന്ന സ്കോര്‍. മുഹമ്മദ് റിസ്‌വാന്‍റെ മിന്നുന്ന ഫോമാണ് പാക്കിസ്ഥാന് പ്രതീക്ഷ നല്‍കുന്ന ഘടകം. കഴിഞ്ഞ കളിയില്‍ റിസ്‌വാന്‍ തുടക്കത്തിലെ മടങ്ങിയതോടെ പാക്ക് ബാറ്റിംഗ് നിര തകര്‍ന്നടിയുകയും ചെയ്തു.

മറുവശത്ത് ആദ്യ കളിയില്‍ അഫ്ഗാനോട് തോറ്റ് നാണം കെട്ട ലങ്ക ബംഗ്ലാദേശിനെ ആവേശപ്പോരില്‍ മറികടന്നാണ് സൂപ്പര്‍ ഫോറിലെത്തിയത്. സൂപ്പര്‍ ഫോറില്‍ കളിച്ച മൂന്ന് മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് ലങ്ക ഫൈനലിലെത്തിയത്. നാളത്തെ മത്സരത്തിലും ടോസ് നിര്‍ണായക ഘടകമായേക്കും. ടൂര്‍ണമെന്‍റില്‍ ഒരു മത്സരത്തിലൊഴികെ ടോസ് നേടി രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. ഹോങ്കോങിനെതിരെ ഇന്ത്യ ജയിച്ചത് മാത്രമാണ് ഇതിനൊരപവാദം.

പരിശീലകനെന്ന നിലയില്‍ 'മധുവിധു' കാലം കഴിഞ്ഞു, ദ്രാവിഡിന് മുന്നറിയിപ്പുമായി മുന്‍ സെലക്ടര്‍

ടോസ് നേടിയാല്‍ തന്നെ മത്സരം പകുതി ജയിച്ചുവെന്നത് ആദ്യം ബാറ്റ് ചെയ്യേണ്ടിവരുന്ന ടീമുകളെ തളര്‍ത്താനിടയുണ്ട്. എങ്കിലും ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാലും 200ന് മുകളിലുള്ള ലക്ഷ്യം ഉയര്‍ത്തിയാല്‍ എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുമെന്നാണ് ഇരു ടീമുകളും പ്രതീക്ഷിക്കുന്നത്.

സൂപ്പർഫോറിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ശ്രീലങ്ക ഫൈനലിലെത്തിയത്. സൂപ്പർഫോറിൽ ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും
തോൽപ്പിച്ചാണ് പാകിസ്ഥാൻ ഫൈനലിൽ കടന്നത്. ശ്രീലങ്ക 5 തവണയും പാകിസ്ഥാൻ 2 തവണയും നേരത്തെ ഏഷ്യാകപ്പിൽ
ചാംപ്യന്മാരായിട്ടുണ്ട്.

click me!