ഏഷ്യാ കപ്പ്: ഇന്ത്യയെയും അഫ്ഗാനെയും പുറത്താക്കിയ രണ്ട് സിക്സറുകള്‍ പറത്തിയ ആ ബാറ്റ് നസീം ഷാ ലേലം ചെയ്യുന്നു

By Gopala krishnanFirst Published Sep 10, 2022, 8:24 PM IST
Highlights

ആ ജയത്തോടെ പാക്കിസ്ഥാനും ശ്രീലങ്കയും ഏഷ്യാ കപ്പില്‍ ഫൈനലിലെത്തി. അടുത്ത മത്സരത്തില്‍ അഫ്ഗാനെതിരെ ഇന്ത്യ വമ്പന്‍ ജയം നേടുകയും കഴിഞ്ഞ മത്സരത്തില്‍ പാക്കിസ്ഥാന്‍ ശ്രീലങ്കയോട് തോല്‍ക്കുകയും ചെയ്തിരുന്നു. അഫ്ഗാനെതിരെ പാക്കിസ്ഥാന്‍ തോറ്റിരുന്നെങ്കില്‍ ശ്രീലങ്കക്കൊപ്പം ഇന്ത്യ ഫൈനലിലെത്തുമായിരുന്നു. എന്തായാലും ഇന്ത്യക്കും അഫ്ഗാനും ഏഷ്യാ കപ്പില്‍ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്ത നസീം ഷായുടെ ആ ബാറ്റ് ലേലത്തിന് വെക്കുകയാണ് താരം.

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും ഫൈനലിന് മുമ്പ് പുറത്താക്കിയത് രണ്ട് സിക്സറുകളാണ്. അഫ്ഗാന്‍-പാക്കിസ്ഥാന്‍ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍റെ അവസാന ബാറ്ററായിരുന്ന നസീം ഷാ പറത്തിയ രണ്ട് സിക്സറുകള്‍. ഒമ്പത് വിക്കറ്റ് നഷ്ടമായിരിക്കെ ഫസലുള്ള ഫാറൂഖി എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാനുവേണ്ടി നസീം ഷാ പറത്തിയ രണ്ട് സിക്സറുകളായിരുന്നു ഏഷ്യാ കപ്പില്‍ ഇന്ത്യയുടെയും അഫ്ഗാന്‍റെയും ഫൈനല്‍ സാധ്യതകള്‍ അടച്ചത്.

ആ ജയത്തോടെ പാക്കിസ്ഥാനും ശ്രീലങ്കയും ഏഷ്യാ കപ്പില്‍ ഫൈനലിലെത്തി. അടുത്ത മത്സരത്തില്‍ അഫ്ഗാനെതിരെ ഇന്ത്യ വമ്പന്‍ ജയം നേടുകയും കഴിഞ്ഞ മത്സരത്തില്‍ പാക്കിസ്ഥാന്‍ ശ്രീലങ്കയോട് തോല്‍ക്കുകയും ചെയ്തിരുന്നു. അഫ്ഗാനെതിരെ പാക്കിസ്ഥാന്‍ തോറ്റിരുന്നെങ്കില്‍ ശ്രീലങ്കക്കൊപ്പം ഇന്ത്യ ഫൈനലിലെത്തുമായിരുന്നു. എന്തായാലും ഇന്ത്യക്കും അഫ്ഗാനും ഏഷ്യാ കപ്പില്‍ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്ത നസീം ഷായുടെ ആ ബാറ്റ് ലേലത്തിന് വെക്കുകയാണ് താരം.

ടി20 ലോകകപ്പ്: നിറയെ സര്‍പ്രൈസുകളുമായി ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് ആശിഷ് നെഹ്റ

പാക് ടീമിലെ സഹതാരം മുഹമ്മദ് ഹസ്നൈനാണ് നസീം ഷാക്ക് മത്സരത്തില്‍ ആ ബാറ്റ് സമ്മാനിച്ചത്.  താന്‍ സിക്സടിച്ച ബാറ്റ് ലേലത്തില്‍ വെച്ച് ലഭിക്കുന്ന തുകയുടെ പകുതി പാക്കിസ്ഥാന്‍ പ്രളയം അനുഭവിക്കുന്ന ജനതക്കായി നല്‍കുമെന്ന് നസീം ഷാ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം പാക്കിസ്ഥാനിലുണ്ടായ പ്രളയത്തില്‍ 1400 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍.

The bat with which he struck the two last-over sixes 🤩 decides to auction the bat gifted to him by for a charitable cause. pic.twitter.com/uCF1loEXCT

— Pakistan Cricket (@TheRealPCB)

പാക് ക്രിക്കറ്റ് ബോര്‍ഡിന്‍രെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് ബാറ്റ് ലേലം ചെയ്യുന്ന കാര്യം നസീം ഷാ പ്രഖ്യാപിച്ചത്. തന്‍റെ ബാറ്റാണിതെന്നും താനിത് നസീം ഷാക്ക് സമ്മാനമായി നല്‍കുകയാണെന്നും അസ്നൈന്‍ വീഡിയോയില്‍ പറയുന്നു. ബാക്കി കാര്യങ്ങള്‍ നസീം പറയുമെന്നും അസ്നൈന്‍ പറഞ്ഞശേഷമാണ് താന്‍ ഈ ബാറ്റ് ലേലത്തില്‍ വെക്കുകയാണെന്നും ഇതില്‍ നിന്ന് ലഭിക്കുന്ന തുകയുടെ പകുതി പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന പാക് ജനതക്കായി സംഭാന നല്‍കുമെന്നും നസീം ഷാ പറയുന്നത്.

ബുമ്രക്കും ഹര്‍ഷലിനും ഫിറ്റ്നെസ്റ്റ് ടെസ്റ്റ്, ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപിക്കുന്ന തീയതിയായി

ഏഷ്യാ കപ്പിനുള്ള ടീമില്‍ ആദ്യം ഉള്‍പ്പെടാതിരുന്ന നസീം ഷാ പേസര്‍ മുഹമ്മദ് വാസിമിന് പരിക്കേറ്റതോടെയാണ് പാക് ടീമിലെത്തിയത്. ഇന്ത്യക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ രോഹിത് ശര്‍മയെയും കെ എല്‍ രാഹുലിനെയും വീഴ്ത്തി നസീം മികവ് കാട്ടുകയും ചെയ്തിരുന്നു.

click me!