അഹമ്മദാബാദ് ടി20: പവര്‍ പ്ലേയില്‍ കിവീസിന്റെ ആദ്യ പ്രഹരം; പിന്നാലെ ഇന്ത്യയുടെ തിരിച്ചടി

By Web TeamFirst Published Feb 1, 2023, 7:29 PM IST
Highlights

ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. യൂസ്‌വേന്ദ്ര ചാഹലിന് പകരം ഉമ്രാന്‍ മാലിക്ക് ടീമിലെത്തി. ന്യൂസിലന്‍ഡും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ജേക്കബ് ഡഫിക്ക് പകരം ബെന്‍ ലിസ്റ്റര്‍ ടീമിലെത്തി.

അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെതിരെ നിര്‍ണായകമായ അവസാന ടി20യില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഒന്നിന് 58 എന്ന നിലയിലാണ്. ഇഷാന്‍ കിഷന്റെ (1) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. മൈക്കല്‍ ബ്രേസ്‌വെല്ലിനായിരുന്നു വിക്കറ്റ്. ശുഭ്മാന്‍ ഗില്‍ (34), രാഹുല്‍ ത്രിപാഠി (19) എന്നിവരാണ് ക്രീസില്‍. നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. യൂസ്‌വേന്ദ്ര ചാഹലിന് പകരം ഉമ്രാന്‍ മാലിക്ക് ടീമിലെത്തി. ന്യൂസിലന്‍ഡും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ജേക്കബ് ഡഫിക്ക് പകരം ബെന്‍ ലിസ്റ്റര്‍ ടീമിലെത്തി.

രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ഇഷാന്റെ വിക്കറ്റ് നഷ്ടമായി. ബ്രേസ്‌വെല്ലിന്റെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. റിവ്യൂ ചെയ്‌തെങ്കിലും അതിജീവിക്കാനായില്ല. ഗില്‍ ഒരവസരം നല്‍കിയെങ്കിലും ന്യൂസിലന്‍ഡ് ഫീല്‍ഡര്‍മാര്‍ക്ക് മുതലാക്കാന്‍ കഴിഞ്ഞില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പമാണ്. ഇന്ന് ജയിക്കുന്നവര്‍ക്് പരമ്പര സ്വന്തമാക്കാം. റാഞ്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് 21 റണ്‍സിന് ജയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. ലഖ്നൗവില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. നേരത്തെ ഏകദിന പരമ്പര നേടിയ ഇന്ത്യക്ക് ടി20 പരമ്പരയും വിട്ടുകൊടുക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തുക. 

ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്. 

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ബെന്‍ ലിസ്റ്റര്‍, ബ്ലെയര്‍ ടിക്‌നര്‍.

ടീം ഇന്ത്യ ഭയക്കണം; നിഗൂഢ സ്‌പിന്നറെ ഒപ്പം കൂട്ടി ഓസീസ് ടീമിന്‍റെ പരിശീലനം, അതും ഇന്ത്യന്‍ താരം!
 

click me!