ഗുര്‍നൂര്‍ ബ്രാറിന് നാല് വിക്കറ്റ്; രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ 134ന് എറിഞ്ഞിട്ട് ഇന്ത്യ

Published : Nov 07, 2026, 12:38 PM IST
India vs New Zealand

Synopsis

വെല്ലിംഗ്ടണിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 135 റൺസ് വിജയലക്ഷ്യം. ഗുർനൂർ ബ്രാറിന്റെ നാല് വിക്കറ്റ് പ്രകടനമാണ് കിവീസിനെ 134 റൺസിൽ ഒതുക്കിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ നിലവിൽ 1-0 ന് മുന്നിലാണ്.

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 135 റണ്‍സ് വിജയലക്ഷ്യം. വെല്ലിംഗ്ടണില്‍ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെതിത്തിയ ആതിഥയേര്‍ 41 ഓവറില്‍ 134ന് എല്ലാവരും പുറത്താവുകയായിരുന്നു. 55 റണ്‍സ് നേടിയ ഡാരില്‍ മിച്ചലാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ഗുര്‍നൂര്‍ ബ്രാര്‍ നാല് വിക്കറ്റ് വീഴ്ത്തി. അക്വിബ് നബി, അക്‌സര്‍ പട്ടേല്‍, അന്‍ഷൂല്‍ കാംബോജ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ഏകദിനം ജയിച്ച ഇന്ത്യ 1-0ത്തിന് മുന്നിലാണ്.

മിച്ചലിന് പുറമെ മിച്ചല്‍ സാന്റ്‌നര്‍ (31), ഹെന്റി നിക്കോള്‍സ് (11) എന്നിവര്‍ മാത്രാമാണ് ന്യൂസിലന്‍ഡ് നിരയില്‍ രണ്ടക്കം കണ്ടത്. സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. രണ്ടാ ഓവറില്‍ നബി ടിം സീഫെര്‍ട്ടിനെ (0) പുറത്താക്കി. പിന്നാലെ തന്റെ ഓവറില്‍ വില്‍ യംഗിനേയും നബി മടക്കി. നിക്കോള്‍സിനെ കാംബോജ് ബൗള്‍ഡാക്കിയപ്പോള്‍. ടോം ലാഥം (7), ഗ്ലെന്‍ ഫിലിപ്‌സ് (0) എന്നിവരെ ബ്രാര്‍ ഒരോവറില്‍ തന്നെ തിരിച്ചയച്ചു. ഇതോടെ 20 ഓവറില്‍ അഞ്ചിന് 53 എന്ന നിലയിലായി ന്യൂസിലന്‍ഡ്.

പിന്നീട് മിച്ചല്‍ - സാന്റ്‌നര്‍ സഖ്യം കൂട്ടിചേര്‍ത്ത 59 റണ്‍സാണ് ന്യൂസിലന്‍ഡിനെ കൂട്ടതകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ മിച്ചലിനെ പുറത്താക്കി അക്‌സര്‍ പട്ടേല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ശേഷിക്കുന്ന നാല് വിക്കറ്റുകള്‍ കേവലം 22 റണ്‍സിനിടെയാണ് കിവീസിന് നഷ്ടമാകുന്നത്. സാന്റര്‍ക്ക് പുറമെ നഥാന്‍ സ്മിത്ത് (3), കെയ്ല്‍ ജാമിസണ്‍ (7), ബ്ലെയര്‍ ടിക്‌നര്‍ (2) എന്നിവരുടെ വിക്കറ്റുകളും ന്യൂസിലന്‍ഡിന് നഷ്ടമായി. ഇരു ടീമുകളുടേയും പ്ലെയിംഗ് ഇലവന്‍ അറിയാം.

ന്യൂസിലന്‍ഡ്: വില്‍ യംഗ്, ടിം സീഫെര്‍ട്ട്, ഹെന്റി നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, നഥാന്‍ സ്മിത്ത്, കൈല്‍ ജാമിസണ്‍, ജേക്കബ് ഡഫി, ബ്ലെയര്‍ ടിക്‌നര്‍.

ഇന്ത്യ: രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ. എല്‍. രാഹുല്‍, അക്‌സര്‍ പട്ടേല്‍, നമന്‍ ധീര്‍, അന്‍ഷുല്‍ കംബോജ്, ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിംഗ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഭാവിയില്‍ ഇന്ത്യയെ നയിക്കേണ്ടവന്‍', വൈഭവ്‌ സൂര്യവംശിയെ ക്യാപ്‌റ്റനാക്കി ബിഹാര്‍, സയ്യിദ്‌ മുഷ്‌താഖ്‌ അലി ട്രോഫിയില്‍ നേതൃപാടവം കാണാം
ഫ്രാഞ്ചൈസികള്‍ സമ്മതിക്കുന്നില്ല; ഐപിഎല്‍ അടുത്ത സീസണിലും ഇംപാക്ട് പ്ലെയര്‍ നിയമം തുടരും