'ഭാവിയില്‍ ഇന്ത്യയെ നയിക്കേണ്ടവന്‍', വൈഭവ്‌ സൂര്യവംശിയെ ക്യാപ്‌റ്റനാക്കി ബിഹാര്‍, സയ്യിദ്‌ മുഷ്‌താഖ്‌ അലി ട്രോഫിയില്‍ നേതൃപാടവം കാണാം

Published : Nov 07, 2026, 12:08 PM IST
vaibhav sooryavanshi

Synopsis

പതിനഞ്ചാം വയസില്‍ വൈഭവ്‌ സൂര്യവംശി ക്യാപ്‌റ്റന്‍! ബിഹാര്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ (ബിസിഎ) സയ്യിദ്‌ മുഷ്‌താഖ്‌ അലി ട്രോഫിക്കുള്ള സംസ്ഥാന സീനിയര്‍ ടീമിന്റെ ക്യാപ്‌റ്റനായി ടീനേജ്‌ സെന്‍സേഷന്‍ ആയ വൈഭവ്‌ സൂര്യവംശിയെ തെരഞ്ഞെടുത്തു.

ന്യൂഡല്‍ഹി: പതിനഞ്ചാം വയസില്‍ വൈഭവ്‌ സൂര്യവംശി ക്യാപ്‌റ്റന്‍! ബിഹാര്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ (ബിസിഎ) സയ്യിദ്‌ മുഷ്‌താഖ്‌ അലി ട്രോഫിക്കുള്ള സംസ്ഥാന സീനിയര്‍ ടീമിന്റെ ക്യാപ്‌റ്റനായി ടീനേജ്‌ സെന്‍സേഷന്‍ ആയ വൈഭവ്‌ സൂര്യവംശിയെ തെരഞ്ഞെടുത്തു.സുരാജ്‌ കശ്യപാണ്‌ വൈസ്‌ ക്യാപ്‌റ്റന്‍.

ട്വന്റി20 ടൂര്‍ണമെന്റിലെ ആദ്യ രണ്ട്‌ മത്സരങ്ങള്‍ക്കുള്ള 17 അംഗ സ്‌ക്വാഡിനെയാണ്‌ ബി സി എ പ്രഖ്യാപിച്ചത്‌. ഇതാദ്യമായാണ്‌ ബിഹാറിന്റെ സീനിയര്‍ ടീമിനെ സൂര്യവംശി നയിക്കുന്നത്‌. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന യുവതാരത്തിന്‌ അര്‍ഹിച്ച അംഗീകാരം എന്നോണമാണ്‌ ബി സി എ ക്യാപ്‌റ്റന്‍ സ്ഥാനം നല്‍കിയിരിക്കുന്നത്‌. പുതിയ ഉത്തരവാദിത്വങ്ങള്‍ മികച്ച രീതിയില്‍ സൂര്യവംശിക്ക്‌ ഏറ്റെടുക്കാന്‍ കഴിയുമെന്ന കണക്ക്‌കൂട്ടലിലാണ്‌ ബിഹാര്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ ഭാരവാഹികള്‍.

ചെറിയപ്രായത്തില്‍ തന്നെ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും അത്‌ നിര്‍വഹിക്കാനുമുള്ള കഴിവ്‌ സൂര്യവംശിയില്‍ ഉണ്ടെന്ന്‌ ബി സി എ പ്രസിഡന്റ്‌ ഹര്‍ഷ്‌ വര്‍ധന്‍ പറഞ്ഞു. ബിഹാറിന്റെ താരോദയമാണ്‌ സൂര്യവംശി. അദ്ദേഹത്തിന്‌ ചെറിയ പ്രായത്തില്‍ തന്നെ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ സാധിച്ചത്‌ കൃത്യമായി അവസരങ്ങള്‍ ലഭിച്ചതു കൊണ്ടാണ്‌. ഇപ്പോള്‍, ഞങ്ങള്‍ പതിനഞ്ചുകാരനെ നായകനാക്കുകയാണ്‌. നാളെ ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള പ്രാപ്‌തി ഇപ്പോള്‍ തന്നെ അവന്‍ സ്വായത്തമാക്കാന്‍ വേണ്ടി - ഹര്‍ഷ്‌ വര്‍ധന്‍ പറഞ്ഞു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഫ്രാഞ്ചൈസികള്‍ സമ്മതിക്കുന്നില്ല; ഐപിഎല്‍ അടുത്ത സീസണിലും ഇംപാക്ട് പ്ലെയര്‍ നിയമം തുടരും
'ശുക്രിയ, ടെസ്റ്റ് ക്രിക്കറ്റ്'; ഒടുവില്‍ പടിയിറങ്ങി മുഹമ്മദ് ഷമിയും, വൈറ്റ് ബോളില്‍ തുടരും