അക്‌സറിന് മൂന്ന് വിക്കറ്റ്, ബംഗ്ലാ നിരയില്‍ പിടിച്ചുനിന്നത് ലിറ്റണ്‍ മാത്രം; ഇന്ത്യക്ക് 145 റണ്‍സ് വിജയലക്ഷ്യം

Published : Dec 24, 2022, 03:14 PM IST
അക്‌സറിന് മൂന്ന് വിക്കറ്റ്, ബംഗ്ലാ നിരയില്‍ പിടിച്ചുനിന്നത് ലിറ്റണ്‍ മാത്രം; ഇന്ത്യക്ക് 145 റണ്‍സ് വിജയലക്ഷ്യം

Synopsis

വിക്കറ്റ് നഷ്ടമില്ലാതെ ഏഴ് എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച ബംഗ്ലാദേശിന് സ്‌കോര്‍ബോര്‍ഡില്‍ 13 റണ്‍സുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. നജ്മുല്‍ ഹുസൈന്‍ ഷാന്റോയെ (5) ആര്‍ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

ധാക്ക: ബംഗ്ലാദേശിനെതിരെ ധാക്ക ടെസ്റ്റിന്റെ ഇന്ത്യക്ക് 145 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 231ന് എല്ലാവരും പുറത്തായി. 73 റണ്‍സ് നേടിയ ലിറ്റണ്‍ ദാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. സാകിര്‍ ഹസന്‍ 51 റണ്‍സെടുത്ത് പുറത്തായി. അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് റണ്‍സെടുത്തിട്ടുണ്ട്. ശുഭ്മാന്‍ ഗില്‍ (1), കെ എല്‍ രാഹുല്‍ (1) എന്നിവരാണ് ക്രീസില്‍. ഒന്നാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 227നെതിരെ ഇന്ത്യ 314ന് പുറത്തായിരുന്നു.

വിക്കറ്റ് നഷ്ടമില്ലാതെ ഏഴ് എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച ബംഗ്ലാദേശിന് സ്‌കോര്‍ബോര്‍ഡില്‍ 13 റണ്‍സുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. നജ്മുല്‍ ഹുസൈന്‍ ഷാന്റോയെ (5) ആര്‍ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടുപിന്നാലെ മൊമിനുള്‍ ഹഖും (5) പവലിയനില്‍ തിരിച്ചെത്തി. മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭിന് ക്യാച്ച് നല്‍കുകയായിരുന്നു മൊമിനുള്‍. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ (13), മുഷ്ഫിഖുര്‍ റഹീം (9) എന്നിവര്‍ കൂടി മടങ്ങിയതോടെ ബംഗ്ലാദേസ് നാലിന് 70 നിലയിലായി. ഷാക്കിബിനെ ഉനദ്ഖട്, ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. മുഷ്ഫിഖര്‍ അക്‌സര്‍ പട്ടേലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മെഹിദി ഹസനും (0) മികവ് പുറത്തെടുക്കാനായില്ല. വാലറ്റത്ത് നൂറുല്‍ ഹസന്‍ (31), ടസ്‌കിന്‍ അഹമ്മദ് (പുറത്താവാതെ 31) എന്നിവരെ കൂട്ടുപിടിച്ച് ലിറ്റണ്‍ നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 200 കടത്തിയത്. ഇതിനിടെ ലിറ്റണെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കി. തയ്ജുല്‍ ഇസ്ലാം (1), ഖലേദ് അഹമ്മദ് (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 

നേരത്തെ, ഇന്ത്യന്‍ നിരയില്‍ റിഷഭിനും ശ്രേയസിനുമല്ലാതെ മറ്റാര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാം ദിനം ആരംഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 19 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ (10) ഇന്ത്യക്ക് നഷ്ടമായി. തൊട്ടുപിന്നാലെ ശുഭ്മാന്‍ ഗില്ലും (20). തയ്ജുലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഇരുവരും. ചേതേശ്വര്‍ പൂജാരയും (24) വിരാട് കോലിയും (24) അധികനേരം ക്രീസില്‍ നിന്നില്ല. കോലിയെ ടസ്‌കിന്‍ അഹമ്മദ്, നൂറുല്‍ ഹസന്റെ കൈകളിലെത്തിച്ചു. പൂജാര തയ്ജുലിനും വിക്കറ്റ് നല്‍കി.

തുടര്‍ന്നാണ് ഇന്ത്യ ആഗ്രഹിച്ച കൂട്ടുകെട്ട് പിറന്നനത്. പന്ത്- ശ്രേയസ് സഖ്യം 159 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പന്തിനെ പുറത്താക്കി മെഹ്ദി ഹസന്‍ മിറാസ് ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കി. 105 പന്തില്‍ അഞ്ച് സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. തുടര്‍ന്നെത്തിയ ആര്‍ക്കും തിളങ്ങാനായില്ല. അക്സര്‍ പട്ടേല്‍ (4), ആര്‍ അശ്വിന്‍ (12), ഉമേഷ് യാദവ് (14), മുഹമ്മദ് സിറാജ് (7) എന്നിവര്‍ക്കും തിളങ്ങാനായില്ല. ശ്രേയസ് 105 പന്തുകള്‍ നേരിട്ടു. രണ്ട് സിക്സും 10 ഫോറും ഇന്നിംഗ്സിലുണ്ടായിരുന്നു. 

ആദ്യ ഇന്നിംഗ്സില്‍ ബംഗ്ലാദേശ് നിരയില്‍ മൊമിനുല്‍ ഹഖ് (84) മാത്രമാണ് തിളങ്ങിയത്. നജ്മുല്‍ ഹുസൈന്‍ ഷാന്റോ (24), സാക്കിര്‍ ഹസന്‍ (15), ഷാക്കിബ് (16), മുഷ്ഫിഖുര്‍ റഹീം (26), ലിറ്റണ്‍ ദാസ് (25), മെഹ്ദി ഹസന്‍ മിറാസ് (15) എന്നിങ്ങനെയാണ് മറ്റു പ്രമുഖരുടെ സ്‌കോറുകള്‍. ഉമേഷ്, അശ്വിന്‍ എന്നിവര്‍ക്ക് പുറമെ ജയ്ദേവ് ഉനദ്ഖട് രണ്ട് വിക്കറ്റ് വീഴ്ത്തി.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ്? റിപ്പോര്‍ട്ടുകള്‍ ശരിവച്ച് മുന്‍ കിവീസ് താരം

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ