അര്‍ഷ്ദീപിന് നാല് വിക്കറ്റ്; ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 186 റണ്‍സ് വിജയലക്ഷ്യം

Published : Nov 04, 2026, 11:42 AM IST
Arshdeep Singh

Synopsis

ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിൽ ന്യൂസിലൻഡിന് ബാറ്റിംഗ് തകർച്ച. അർഷ്ദീപ് സിംഗിന്റെയും ഗുർനൂർ ബ്രാറിന്റെയും മികച്ച ബൗളിംഗ് പ്രകടനമാണ് കിവീസിനെ തകർത്തത്. വിജയത്തിനായി ഇന്ത്യക്ക് 186 റൺസാണ് നേടേണ്ടത്.

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 186 റണ്‍സ് വിജയലക്ഷ്യം. ഓക്‌ലന്‍ഡ്, ഈഡന്‍ പാര്‍ക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കിവീസിന് ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. നാല് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗാണ് ന്യൂസിലന്‍ഡിന്റെ തകര്‍ച്ച വേഗത്തിലാക്കിയത്. ഗുര്‍നൂര്‍ ബ്രാര്‍ മൂന്നും അന്‍ഷൂല്‍ കാംബോജ് രണ്ടും വിക്കറ്റ് വീഴ്ത്തി. 38 റണ്‍സ് നേടിയ ടിം സീഫെര്‍ട്ടാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. അവസാനക്കാരനായി ഇറങ്ങി 23 പന്തില്‍ 34 റണ്‍സ് നേടിയ ബ്ലെയര്‍ ടിക്‌നറാണ് മാന്യമായ സ്‌കോര്‍ ആതിഥേയര്‍ക്ക് സമ്മാനിച്ചത്.

മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. 40 റണ്‍സിനിടെ വില്‍ യംഗ് (9), ഹെന്റി നിക്കോള്‍സ് (9) എന്നിവരുടെ വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഇരുവരേയും അര്‍ഷ്ദീപ് സിംഗാണ് മടക്കിയത്. തുടര്‍ന്ന് ടിം സീഫെര്‍ട്ട് - ഡാരില്‍ മിച്ചല്‍ (28) സഖ്യം 33 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് ഇന്ത്യക്ക് ഭീഷണിയാകുമെന്നിരിക്കെയാണ് ഗുര്‍നൂര്‍ ബ്രാര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. സീഫെര്‍ട്ട് പുറത്ത്. ടോം ലാഥം (3) ബ്രാറിന് റിട്ടേണ്‍ ക്യാച്ച് നല്‍കുകയും ഡാരില്‍ മിച്ചല്‍ റണ്ണൗട്ടാവുകയും ചെയ്തതോടെ ന്യൂസിലന്‍ഡ് അഞ്ചിന് 97 എന്ന നിലയിലായി.

ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ (4), നതാന്‍ സ്മിത്ത് (1), കെയ്ല്‍ ജാമിസണ്‍ (1) എന്നിവരും നിരാശപ്പെടുത്തി. ഇതോടെ എട്ടിന് 131 എന്ന നിലയിലേക്ക് കൂപ്പുകുത്തി ആതിഥേയര്‍. ഗ്ലെന്‍ ഫിലിപ്‌സിന്റെ പോരാട്ടവും (30) ഫലം കണ്ടില്ല. പിന്നീട് അവസാന വിക്കറ്റില്‍ ജേക്കബ് ഡഫി (പുറത്താവാതെ 15) - ടിക്‌നര്‍ സഖ്യം കൂട്ടിചേര്‍ത്ത 39 റണ്‍സാണ് ന്യൂസിലന്‍ഡിന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. നേരത്തെ, ആക്വിബ് നബിക്ക് അരങ്ങേറാനുള്ള അവസരം ഒരുക്കിയാണ് ഇന്ത്യ ഇറങ്ങിയത്. ആറ് ഓവര്‍ എറിഞ്ഞ താരം 33 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നും വീഴ്ത്താനും സാധിച്ചില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ന്യൂസിലന്‍ഡ്: ടിം സൈഫര്‍ട്ട്, വില്‍ യങ്, ഹെന്റി നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), നഥാന്‍ സ്മിത്ത്, കൈല്‍ ജാമിസണ്‍, ജേക്കബ് ഡഫി, ബ്ലെയര്‍ ടിക്‌നര്‍.

ഇന്ത്യ: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, അന്‍ഷുല്‍ കംബോജ്, ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിംഗ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഹാർദിക്ക് പാണ്ഡ്യ പഞ്ചാബിലേക്ക്? പകരം അർഷദീപ്! മുംബൈക്ക് ഈ ഡീല്‍ ലാഭമോ?
പ്രായത്തെ തോല്‍പ്പിക്കുന്ന ക്യാച്ചുമായി വിരാട് കോലി; ശേഷം അമ്പെയ്യുന്ന രീതിയില്‍ ആഘോഷം, വീഡിയോ വൈറല്‍