അണ്ടര്‍ 19 ഏഷ്യാ കപ്പ്: അഫ്ഗാനിസ്ഥാനെതിരെ സെമി ഫൈനലില്‍ ഇന്ത്യക്ക് 228 റണ്‍സ് വിജയലക്ഷ്യം

Published : Nov 12, 2026, 02:05 PM IST
BCCI

Synopsis

അണ്ടർ 19 ഏഷ്യാ കപ്പ് സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 228 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ 8 വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു.

മസ്‌കറ്റ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 228 റണ്‍സ് വിജയലക്ഷ്യം. എല്‍ എമിറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് എട്ട് വിക്കറ്റുകള്‍ നഷ്ടമായി. 51 റണ്‍സെടുത്ത ഷാ ഫൈസല്‍ റഹീമി, നൊമാന്‍ സലര്‍സായ് എന്നിവരാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്‌കോറര്‍മാര്‍. ഇന്ത്യക്ക് വേണ്ടി ഇഷാന്‍ സൂദ് മൂന്നും ആര്യന്‍ സാവ്‌സനി രണ്ടും വിക്കറ്റ് വീഴ്ത്തി. ഇന്ന് ജയിക്കുന്നവര്‍ ബംഗ്ലാദേശ്-പാകിസ്ഥാന്‍ മത്സരത്തിലെ വിജയികളെ ഫൈനലില്‍ നേരിടും.

അത്ര നല്ലതായിരുന്നില്ല അഫ്ഗാന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സുള്ളപ്പോള്‍ അബ്ദുള്ള നദര്‍ജാന്റെ (14) വിക്കറ്റ് അഫ്ഗാന് നഷ്ടമായി. 20 ഓവര്‍ പൂര്‍ത്തിയാവും മുമ്പ് ഫരീദുള്ള ഇഹ്‌സാസ് (13), ശുഭന്‍ സഖെയ്ല്‍ (31) എന്നിവരും പവലിയനില്‍ തിരിച്ചെത്തി. ഇതോടെ മൂന്നിന് 86 എന്ന നിലയിലായി അഫ്ഗാനിസ്ഥാന്‍. തുടര്‍ന്ന് സലര്‍സായ് - റഹീമി സഖ്യം കൂട്ടിചേര്‍ത്ത 57 റണ്‍സ് അഫ്ഗാനെ തകര്‍ച്ചയില്‍ നിന്നൊഴിവാക്കി.

എന്നാല്‍ ഏഴ് പന്തുകള്‍ക്കിടെ മൂന്ന് വിക്കറ്റുകള്‍ അഫ്ഗാന് നഷ്ടമായി സലര്‍സായ് 36-ാം ഓവറിന്റെ അവസാന പന്തില്‍ മടങ്ങിയതിന് പിന്നാലെ തൊട്ടടുത്ത ഓവറില്‍ അമിര്‍ ഹംസ (0), താഹിര്‍ സര്‍വാരി (1) എന്നിവരുടെ വിക്കറ്റുകളും അഫാഗന് നഷ്ടമാവുകയായിരുന്നു. പിന്നീട് റഹീമി-സൊഹൈല്‍ ഖാന്‍ (പുറത്താവാതെ 36) സഖ്യം കൂട്ടിചേര്‍ത്ത 60 റണ്‍സാണ് അഫ്ഗാനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. റഹീമിക്ക് പുറമെ മുഹമ്മദ് അലിയുടെ (8) വിക്കറ്റും അഫ്ഗാന് നഷ്ടമായി. നൂര്‍ അലി നിയാസി (8) പുറത്താവാതെ നിന്നു.

ഇന്ത്യ: ലക്ഷ്യ രാജേഷ് റായ്ചന്ദാനി (ക്യാപ്റ്റന്‍), ആര്യവീര്‍ സെവാഗ്, വി.കെ. വിനീത്, അര്‍ജുന്‍ രജ്പുത്, യഷ്വര്‍ധന്‍ ചൗഹാന്‍, അന്‍വയ് ദ്രാവിഡ് (വിക്കറ്റ് കീപ്പര്‍), മണല്‍ ചൗഹാന്‍, മോഹിത് ഉല്‍വ, ആര്യന്‍ സാവ്‌സാനി, കാവ്യ പട്ടേല്‍, ഇഷാന്‍ സൂദ്

അഫ്ഗാനിസ്ഥാന്‍: ആബിദുള്ള നാദര്‍ജാന്‍, ഫരീദുള്ള ഇഹ്‌സാസ്, സുബ്ഹാന്‍ സഖായില്‍, നോമാന്‍ സലാര്‍സായ് (വിക്കറ്റ് കീപ്പര്‍), ഷാ ഫൈസല്‍ റഹീമി, താഹിര്‍ സര്‍വാരി, അമീര്‍ ഹംസ, സൊഹൈല്‍ ഖാന്‍ (ക്യാപ്റ്റന്‍), മുഹമ്മദ് അലി, ബിലാല്‍ സലിമാന്‍ഖില്‍, നൂര്‍ അലി നിയാസി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'കാത്തിരുന്നത് ടെസ്റ്റ് ടീമിലേക്കുള്ള വിളി, ലഭിച്ചത് ഏകദിന അരങ്ങേറ്റം'; മനസ് തുറന്ന് ആക്വിബ് നബി
'ശ്രേയസ് എന്‍റെ ക്യാപ്റ്റന്‍'; പഞ്ചാബ് കിംഗ്‌സിലെത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഹാര്‍ദിക് പാണ്ഡ്യ