ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; പൃഥ്വി ഷാ ടീമില്‍

By Web TeamFirst Published Jan 13, 2023, 10:27 PM IST
Highlights

ഏകദിന പരമ്പരക്കുള്ള ടീമിനെ രോഹിത് ശര്‍മയും ടി20 പരമ്പരക്കുള്ള ടീമിനെ ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് നയിക്കുന്നത്. വിവാഹിതാനാവാന്‍ പോകുന്ന കെ എല്‍ രാഹുല്‍ ഏകദിന ടീമിലുമില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എസ്‍ ഭരതിനെ ആണ് രാഹുലിന് പകരം ഏകദിന പരമ്പരക്കുള്ള ടീമിലിടം നേടിയത്. ഷഹബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരും ഏകദിന ടീമില്‍ തിരിച്ചെത്തി.

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അസമിനെതിരെ വെടിക്കെട്ട് ട്രിപ്പിള്‍ സെഞ്ചുറി നേടിയ യുവതാരം പൃഥ്വി ഷാ രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം ഇന്ത്യന്‍ ടി20 ടീമില്‍ തിരിച്ചെത്തിയപ്പോള്‍ പരിക്കില്‍ നിന്ന് മോചിതരാകാത്ത ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയും മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഇടം ലഭിച്ചില്ല. സീനിര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെ ടി20 പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിച്ചില്ല.

ഏകദിന പരമ്പരക്കുള്ള ടീമിനെ രോഹിത് ശര്‍മയും ടി20 പരമ്പരക്കുള്ള ടീമിനെ ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് നയിക്കുന്നത്. വിവാഹിതനാവാന്‍ പോകുന്ന കെ എല്‍ രാഹുല്‍ ഏകദിന, ടി20 ടീമുകളിലില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എസ്‍ ഭരത് ആണ് രാഹുലിന് പകരം ഏകദിന പരമ്പരക്കുള്ള ടീമിലിടം നേടിയത്. സ്പിന്നര്‍ ഷഹബാസ് അഹമ്മദ്, പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരും ഏകദിന ടീമില്‍ തിരിച്ചെത്തി.

വിരമിക്കല്‍ തീരുമാനം ധോണി ഒരു വര്‍ഷം എടുത്തിരുന്നു, വെളിപ്പെടുത്തലുമായി മുന്‍ ബൗളിംഗ് കോച്ച്

ടി20 ടീമില്‍ സഞ്ജുവിന് പകരം ടീമിലെത്തിയ ജിതേഷ് ശര്‍മ ടീമില്‍ തുടര്‍ന്നപ്പോള്‍ രാഹുല്‍ ത്രിപാഠിയും റുതുരാജ് ഗെയ്‌ക്‌വാദും ടി20 ടീമില്‍ സ്ഥാനം നിലിര്‍ത്തി.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Rohit Sharma (C), Shubman Gill, Ishan Kishan, Virat Kohli, Shreyas Iyer, Suryakumar Yadav, KS Bharat (wk), Hardik Pandya (vc), Washington Sundar, Shahbaz Ahmed, Shardul Thakur, Yuzvendra Chahal, Kuldeep Yadav, Mohd. Shami, Mohd. Siraj, Umran Malik.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Hardik Pandya (C), Suryakumar Yadav (vc), Ishan Kishan (wk), R Gaikwad, Shubman Gill, Deepak Hooda, Rahul Tripathi, Jitesh Sharma (wk), Washington Sundar, Kuldeep Yadav, Yuzvendra Chahal, Arshdeep Singh, Umran Malik, Shivam Mavi, Prithvi Shaw, Mukesh Kumar.

click me!