2019ലെ ഏകദിന ലോകകപ്പ് സെമിഫൈനല്‍ സമയത്ത് തന്നെ ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചിരുന്നു. ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരം മഴയും വെളിച്ചക്കുറവും മൂലം രണ്ടാം ദിനത്തിലേക്ക് നീണ്ടപ്പോഴാണ് ഞാനത് കേട്ടത്. രണ്ടാം ദിനം രാവിലെ കാപ്പി കുടിക്കാനായി പ്രഭാത ഭക്ഷണ ഹാളിലേക്ക് ഞാനെത്തി.

മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം എം എസ് ധോണി 2019ലെ ഏകദിന ലോകകപ്പ് സമയത്ത് തന്നെ എടുത്തിരുന്നുവെന്ന് മുന് ഇന്ത്യന്‍ ബൗളിംഗ് പരിശീലകന്‍ ഈര്‍ ശ്രീധര്‍. റിഷഭ് പന്തുമായുള്ള ധോണിയുടെ സംഭാഷണം ക്വാട്ട് ചെയ്താണ് ശ്രീധര്‍ 'Coaching Beyond- My days with the Indian cricket team എന്ന തന്‍റെ പുസ്തകത്തില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 2020 ഓഗസ്റ്റ് 15നാണ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

2019ലെ ഏകദിന ലോകകപ്പ് സെമിഫൈനല്‍ സമയത്ത് തന്നെ ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചിരുന്നു. ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരം മഴയും വെളിച്ചക്കുറവും മൂലം രണ്ടാം ദിനത്തിലേക്ക് നീണ്ടപ്പോഴാണ് ഞാനത് കേട്ടത്. രണ്ടാം ദിനം രാവിലെ കാപ്പി കുടിക്കാനായി പ്രഭാത ഭക്ഷണ ഹാളിലേക്ക് ഞാനെത്തി.

റാഷിദ് ഖാന്‍റെ ഭീഷണി തള്ളി ക്രിക്കറ്റ് ഓസ്ട്രേലിയ, അഫ്ഗാനെതിരായ പരമ്പര റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിക്കില്ല

പിന്നാലെ ധോണിയും റിഷഭ് പന്തും അവിടേക്ക് വന്നു. അവര്‍ എന്‍റെ അടുത്ത് വന്നിരുന്നു. ഈ സമയം ധോണിയോട് റിഷഭ് പന്ത് ഹിന്ദിയില്‍ ചോദിച്ചു, ഭയ്യാ, ടീമിലെ ചിലര്‍ ലണ്ടനിലേക്ക് പോകാന്‍ താരുമാനിച്ചിട്ടുണ്ട്, താങ്കളും വരുന്നോ എന്ന്, ഇതിന് ധോണി നല്‍കിയ മറുപടി, ഇല്ല റിഷഭ്, ടീമിനൊപ്പമുള്ള അവസാന ബസ് യാത്ര നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു.

ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലില്‍ ഇന്ത്യ തോറ്റ് പുറത്തായി. അവസാന ഓവറുകളില്‍ ധോണിയുടെ റണ്ണൗട്ടായിരുന്നു മത്സരത്തില്‍ നിര്‍ണായകമായത്. അതിനുശേഷം രാജ്യാന്തര ക്രിക്കറ്റ് കളിച്ചില്ലെങ്കിലും ധോണി ഔദ്യോഗികമായി വിരമിക്കലും പ്രഖ്യാപിച്ചിരുന്നില്ല. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് 2020 ഓഗസ്റ്റ് 15നായിരുന്നു ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്.