
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇന്ത്യ ബാക്ക് ഫൂട്ടില്‍. 110 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ന്യൂസിലന്‍ഡ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 133-3 എന്ന മികച്ച നിലയിലാണ്. 46 റണ്‍സോടെ രചിന്‍ രവീന്ദ്രയും 5 റണ്‍സുമായി ഡാരില്‍ മിച്ചലും ക്രീസില്‍. രണ്ട് ദിവസവും ഏഴ് വിക്കറ്റും കൈയിലിരിക്കെ ന്യൂസിലന്‍ഡിനിപ്പോള്‍ 243 റൺസിന്‍റെ ആകെ ലീഡുണ്ട്. ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയമോ സമനിലയോ നേടണമെങ്കില്‍ ഇനി അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും.
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലെ സമനിലയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ മോഹങ്ങള്‍ ത്രിശങ്കുവിലായ ഇന്ത്യക്ക് ഈ ടെസ്റ്റില്‍ സമനില നേടിയാല്‍ പോലും കനത്ത തിരിച്ചടിയാണ്. 51 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് രണ്ടാം ഇന്നിംഗ്സില്‍ കിവീസിന്‍റെ ചെറുത്തുനില്‍പ്പിന് നേതൃത്വം നൽകിയത്. ആദ്യ ഇന്നിംഗ്സില്‍ വിക്കറ്റൊന്നും വീഴ്ത്താനാവാതിരുന്ന പേസര്‍ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുമായി തിളങ്ങി.
നേരത്തെ 116-6 എന്ന സ്കോറില്‍ മൂന്നാം ദിനം ആദ്യ ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ അവസാന നാലു വിക്കറ്റില്‍ 130 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 246 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. മൂന്നാം ദിനം തുടക്കത്തിലെ അന്‍ഷുല്‍ കാംബോജിനെ(0) നഷ്ടമായതോടെ ഇന്ത്യ കൂറ്റൻ ലീഡ് വഴങ്ങുമെന്ന് കരുതിയെങ്കിലും ധ്രുവ് ജുറെലും ആകാശ്‌ദീപും(29) ചേർന്നുള്ള 46 റണ്‍സിന്‍റെയും ജുറെലും ഗുര്‍നൂര്‍ ബ്രാറും തമ്മിലുള്ള 64 റണ്‍സിന്‍റെയും കൂട്ടുകെട്ട് കിവീസിന്‍റെ ലീഡ് കുറക്കുന്നതില്‍ നിര്‍ണായകമായി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
വാലറ്റക്കാരെ കൂട്ടുപിടിച്ച് തകര്‍ത്തടിച്ച ധ്രുവ് ജുറെലാണ് ഇന്ത്യയെ 246 റണ്‍സിലെത്തിച്ചത്.170 പന്ത് നേരിട്ട ജുറെല്‍ 14 ബൗണ്ടറികള്‍ സഹിതം 88 റണ്‍സെടുത്താണ് ഇന്ത്യയുടെ ടോപ് സ്കോററായത്. ന്യൂസിലന്‍ഡിനായി കെയ്ൽ ജൈമിസണ്‍ നാലു വിക്കറ്റെടുത്തപ്പോള്‍ മാറ്റ് ഹെന്‍റി, നഥാന്‍ സ്മിത്ത്, ജേക്കബ് ഡഫി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബാറ്റിംഗിനിടെ ജൈമിസണിന്‍റെ പന്ത് തലയില്‍ കൊണ്ട് പരിക്കേറ്റതിനാല്‍ രണ്ടാം ഇന്നിംഗ്സില്‍ കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ടായി പ്രസിദ്ധ് കൃഷ്ണയാണ് ഇന്ത്യക്കായി ഇറങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!