12 വര്‍ഷം, 4464 ദിവസം, ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തിനിറങ്ങി; അവരില്‍ ഒരാള്‍ പോലുമില്ലാതെ

Published : Feb 02, 2024, 05:00 PM IST
12 വര്‍ഷം, 4464 ദിവസം, ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തിനിറങ്ങി; അവരില്‍ ഒരാള്‍ പോലുമില്ലാതെ

Synopsis

ഏറ്റവും കൗതുകകരമായ വസ്തുത, ഇന്ത്യ സമീപകാലത്തൊന്നും ഇത്രയും പരിചയസമ്പന്നരല്ലാത്ത താരങ്ങളുമായി ഒരു ടെസ്റ്റ് മത്സരത്തിനിറങ്ങിയിട്ടില്ല എന്നതാണ്.

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ ഉണ്ടാകുമെന്നതായിരുന്നു ആരാധകരുടെ ആകാംക്ഷ. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല, കെ എല്‍ രാഹുലിന് പകരം രജത് പടിദാറും രവീന്ദ്ര ജഡേജക്ക് പകരും കുല്‍ദീപ് യാദവും മുഹമ്മദ് സിറാജിന് പകരം മുകേഷ് കുമാറും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. രജത് പടിദാറിന്‍റെ അരങ്ങേറ്റ ടെസ്റ്റാണിത്.

വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിരാട് കോലി വിട്ടു നില്‍ക്കുകയും കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും പരിക്കേറ്റ് രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്താവുകയും ചെയ്തോടെ പരിചയസമ്പനന്നരല്ലാത്ത താരങ്ങളുമായാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് വിശാഖപട്ടണത്തിറങ്ങിയത്. അതിലെ ഏറ്റവും കൗതുകകരമായ വസ്തുത, ഇന്ത്യ സമീപകാലത്തൊന്നും ഇത്രയും പരിചയസമ്പന്നരല്ലാത്ത താരങ്ങളുമായി ഒരു ടെസ്റ്റ് മത്സരത്തിനിറങ്ങിയിട്ടില്ല എന്നതാണ്.

രോഹിത് അന്നേ പറഞ്ഞു, ഇന്ത്യയുടെ അടുത്ത സൂപ്പർ സ്റ്റാറാണ് അവനെന്ന്, ഇന്നത് യാഥാർത്ഥ്യമാക്കി യശസ്വി ജയ്സ്വാൾ

അതില്‍ തന്നെ വിരാട് കോലി, രവീന്ദ്ര ജഡേജ, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ എന്നിവരില്‍ ഒരാള്‍ പോലും പ്ലേയിംഗ് ഇലവനില്‍ ഇല്ലാതെ ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത് 12 വര്‍ഷത്തിനുശേഷം ആദ്യമായാണ്. കൃത്യമായി പറഞ്ഞാല്‍ 4464 ദിവസങ്ങള്‍ക്ക് ശേഷം.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നെടുന്തൂണുകളായിരുന്ന രഹാനെയും പൂജാരയും ഇപ്പോള്‍ ഇന്ത്യൻ ടീമില്‍ നിന്ന് പുറത്താണ്. ജഡേജ പരിക്കുമൂലം ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും പുറത്തായി കഴിഞ്ഞു. രാഹുല്‍ മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിരാട് കോലിയാകട്ടെ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ തിരിച്ചെത്തുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വമുണ്ട്.

സര്‍ഫറാസിനെയല്ല, രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കേണ്ടത് രജത് പാടീദാറിനെ, കാരണം വ്യക്തമാക്കി മുന്‍ സെലക്ടര്‍

കോലി അടുത്ത മത്സരത്തിലെങ്കിലും തിരിച്ചെത്തിയില്ലെങ്കില്‍ ഫോമിലല്ലാത്ത ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും അടങ്ങുന്ന മധ്യനിരയുമായി ഇന്ത്യക്ക് ഇംഗ്ലണ്ടിനെ നേരിടേണ്ടിവരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കും 7.24 കോടി വീതം, ന്യൂസിലന്‍ഡിനും ലോകചാമ്പ്യൻമാരായ ഇന്ത്യക്കും ലഭിക്കുന്ന സമ്മാനത്തുക
ലോകം കീഴടക്കി സഞ്ജു വരുന്നു, ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍