ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ ന്യൂസിലൻഡ് ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി 74 റണ്‍സെടുത്ത് ടോപ് സ്കോററായാണ് കോലി ഇരട്ടനേട്ടം സ്വന്തമാക്കിയത്.

ഓക്‌ലൻഡ്: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോലി. ചേസിംഗിൽ സച്ചിൻ ടെൻഡുൽക്കറുടെ ലോക റെക്കോർഡ് തകർത്ത കോലി, അന്താരാഷ്ട്ര ഏകദിനത്തിൽ മൂന്നാം നമ്പറിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കി.

ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ ന്യൂസിലൻഡ് ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി 74 റണ്‍സെടുത്ത് ടോപ് സ്കോററായാണ് കോലി ഇരട്ടനേട്ടം സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുമ്പോള്‍ ഏകദിന ചേസിംഗില്‍ സച്ചിന്‍റെ പേരിലുണ്ടായിരുന്ന 8,720 റൺസ് എന്ന റെക്കോർഡ് മറികടക്കാൻ കോലിക്ക് 54 റൺസായിരുന്നു വേണ്ടിയിരുന്നത്. ടിക്നറെ ബൗണ്ടറി കടത്തി 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കോലി പിന്നാലെ മറ്റൊരു ബൗണ്ടറി കൂടി നേടി സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ത്തു. 169 ഇന്നിംഗ്സുകളിൽ നിന്ന് 8,741 റൺസുമായാണ് കോലി ചേസ് മാസ്റ്റര്‍ സ്ഥാനം ഉറപ്പിച്ചത്. 232 ഇന്നിംഗ്സുകളിൽ നിന്നാണ് സച്ചിന്‍ 8,720 റൺസ് നേടിയത്. ചേസിംഗില്‍ 6,801 റൺസ് നേടിയിട്ടുള്ള രോഹിത് ശർമയാണ് മൂന്നാമത്.

Scroll to load tweet…

മൂന്നാം നമ്പറിൽ 13,000 റൺസ് എന്ന ചരിത്ര നേട്ടവും മത്സരത്തില്‍ കോലി സ്വന്തമാക്കി. ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുമ്പോള്‍ ഏകദിന ചരിത്രത്തില്‍ മൂന്നാം നമ്പറില്‍ 13000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്ററാവാന്‍ 12 റൺസായിരുന്നു കോലിക്ക് വേണ്ടിയിരുന്നത്. മൂന്നാം നമ്പറിൽ 61.55 എന്ന മികച്ച ശരാശരിയിൽ 48 സെഞ്ചുറികളും 69 അർധ സെഞ്ചുറികളും കോലി നേടിയിട്ടുണ്ട്. ഓസ്ട്രേലിയൻ മുൻ നായകൻ റിക്കി പോണ്ടിംഗിനെയാണ് (12,662 റൺസ്)കോലി പിന്നിലാക്കിയത്.

Scroll to load tweet…

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഇതിന് പുറമെ വിദേശത്ത് അമ്പതാമത്തെ 50 പ്ലസ് സ്കോറെന്ന അപൂര്‍വനേട്ടവും മത്സരത്തിൽ കോലി സ്വന്തമാക്കി. ഇന്ത്യക്കായി വിദേശത്ത് കളിച്ച 128-ാം ഏകദിനത്തിലാണ് കോലി അമ്പതാം അര്‍ധസെഞ്ചുറി തികച്ചത്. വിദേശത്ത് 21 സെഞ്ചുറികളും 29 അര്‍ധസെഞ്ചുറികളും കോലി നേടിയിട്ടുണ്ട്. ഈ വര്‍ഷം ഏകദിനങ്ങളില്‍ മിന്നുന്ന ഫോം തുടരുന്ന കോലി 69 റണ്‍സ് ശരാശരിയിൽ 552 റൺസ് കോലി നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക