ഓപ്പണറായി രോഹിത്തിനൊപ്പം ഇഷാന്‍ കിഷനോ റിഷഭ് പന്തോ?; വിന്‍ഡീസിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

By Gopalakrishnan CFirst Published Jul 28, 2022, 8:15 PM IST
Highlights

രോഹിത്തിനൊപ്പം ഹാര്‍ദ്ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവര്‍ വിശ്രമത്തിനുശേഷം തിരിച്ചെത്തുന്നു. ഇവര്‍ക്ക് പുറമെ ടി20 ടീമിലുള്ള ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും ഇന്ത്യന്‍ ടീമിലുണ്ട്.

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാളെ വിന്‍ഡീസിനെ നേരിടാനിറങ്ങുകയാണ്. ഏകദിന പരമ്പരയില്‍ കളിക്കാതിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ള മുന്‍നിര താരങ്ങളെല്ലാം തിരിച്ചെത്തിയതോടെ കരുത്തുറ്റ ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

രോഹിത്തിനൊപ്പം ഹാര്‍ദ്ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവര്‍ വിശ്രമത്തിനുശേഷം തിരിച്ചെത്തുന്നു. ഇവര്‍ക്ക് പുറമെ ടി20 ടീമിലുള്ള ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും ഇന്ത്യന്‍ ടീമിലുണ്ട്.

കഷ്ടകാലം ഒഴിയാതെ കെ എല്‍ രാഹുല്‍

പരിക്കുമൂലം ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20, ടെസ്റ്റ് പരമ്പരകള്‍ നഷ്ടമായ കെ എല്‍ രാഹുലിനെ ടി20 പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരമ്പരക്ക് മുമ്പ് കൊവിഡ് ബാധിച്ചതിനാല്‍ ഒഴിവാക്കി. ഈ സാഹചര്യത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ആരാകും ഇന്നിംഗ്സ് തുറക്കുക എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇഷാന്‍ കിഷനാണ് രാഹുലിന് പകരം ബാക്ക് അപ്പ് ഓപ്പണറായി ടീമിലുള്ളത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ എന്നപോലെ റിഷഭ് പന്തിനെ ഓപ്പണറാക്കിയുള്ള പരീക്ഷണമാകും ഇന്ത് തുടരുക.

ഹിറ്റ്മാനും സംഘവും എത്തി, ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പരക്ക് നാളെ തുടക്കം, മത്സരം കാണാനുള്ള വഴികള്‍

വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ദീപക് ഹൂഡക്ക് അവസരം ലഭിച്ചേക്കും. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും പിന്നാല ഹാര്‍ദ്ദിക് പാണ്ഡ്യയും ക്രീസിലെത്തും. ദിനേശ് കാര്‍ത്തിക് ആറാം നമ്പറിലെത്തുമ്പോള്‍ കായികക്ഷമത തെളിയിച്ചാല്‍ രവീന്ദ്ര ജഡേജ അന്തിമ ഇലവനിലെത്തും. ജഡേജ ഇല്ലെങ്കില്‍ അക്സര്‍ പട്ടേല്‍ കളിക്കും. ഹര്‍ഷല്‍ പട്ടേല്‍,  ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിംഗ് എന്നിവരാകും പേസര്‍മാര്‍. സ്പെഷലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവോ രവി ബിഷ്ണോയിയോ അന്തിമ ഇലവില്‍ എത്തിയേക്കും.

ഏകദിന പരമ്പര 3-0ന് നഷ്ടമാവാന്‍ കാരണം ആ രണ്ട് ഇന്ത്യന്‍ താരങ്ങളെന്ന് വിന്‍ഡീസ് പരിശീലകന്‍

ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Rohit Sharma (C), Suryakumar Yadav, Shreyas Iyer, Deepak Hooda, Hardik Pandya, Ravindra Jadeja, Axar Patel, Ravichandran Ashwin, Ishan Kishan, Dinesh Karthik, Rishabh Pant, Ravi Bishnoi, Kuldeep Yadav, Bhuvneshwar Kumar, Avesh Khan, Harshal Patel, Arshdeep Singh.

click me!