Asianet News MalayalamAsianet News Malayalam

ഹിറ്റ്മാനും സംഘവും എത്തി, ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പരക്ക് നാളെ തുടക്കം, മത്സരം കാണാനുള്ള വഴികള്‍

ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാന്‍റെ നേതൃത്വിലിറങ്ങിയ ഇന്ത്യ താരതമ്യേന പുതുമുഖങ്ങളുമായാണ് ഇറങ്ങിയതെങ്കില്‍ പരിചയസമ്പന്നരായ താരങ്ങളുമായാണ് ടി20 പരമ്പരക്ക് ഇറങ്ങുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് ശര്‍മ തിരിച്ചെത്തുന്നു എന്നതാണ് പ്രധാന മാറ്റം

IND vs WI T20 LIVE Streaming: When and How to watch India vs West Indies 1st T20I Live
Author
Barbados, First Published Jul 28, 2022, 7:20 PM IST

ട്രിനിഡാഡ്: ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ടി20 പരമ്പരയിലും വിജയത്തുടക്കമിടാന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ നാളെ ഇറങ്ങുന്നു. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം 10.30നും ഇന്ത്യന്‍ സമയം എട്ടു മണിക്കുമാണ് മത്സരം തുടങ്ങുക. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിന്‍ഡീസിലും അവസാന രണ്ട് മത്സരങ്ങളും അമേരിക്കയിലുമാണ് നടക്കുക.

ഹിറ്റ്മാനും സംഘവും തിരിച്ചെത്തി

ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാന്‍റെ നേതൃത്വിലിറങ്ങിയ ഇന്ത്യ താരതമ്യേന പുതുമുഖങ്ങളുമായാണ് ഇറങ്ങിയതെങ്കില്‍ പരിചയസമ്പന്നരായ താരങ്ങളുമായാണ് ടി20 പരമ്പരക്ക് ഇറങ്ങുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് ശര്‍മ തിരിച്ചെത്തുന്നു എന്നതാണ് പ്രധാന മാറ്റം. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്, ഭുവനേശ്വര്‍ കുമാര്‍, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ദിനേശ് കാര്‍ത്തിക് എന്നിവരും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും. മലയാളി താരം സ‍ഞ്ജു സാസണ്‍ ഇല്ലാത്തത് നിരാശയാണെങ്കിലും ടി20യില്‍ വമ്പന്‍ ഹിറ്റര്‍മാുടെ നിരയുള്ള വിന്‍ഡീസിനെതിരായ പോരാട്ടം ആവേശകരമാകുമെന്നാണ് പ്രതീക്ഷ.

പരമ്പരയിലും മത്സരത്തിലും താരം ശുഭ്മാന്‍ ഗില്‍ തന്നെ; എന്നാലൊരു നിരാശയുണ്ട്, തുറന്നുപറഞ്ഞ് യുവതാരം

ഇന്ത്യയില്‍ മത്സരം കാണാന്‍ ഈ വഴികള്‍

ഏകദിന പരമ്പര പോലെ വിന്‍ഡീസിനെതിരായ ടി20 പരമ്പരയും ഇന്ത്യയില്‍ ഡിഡി സ്‌പോര്‍ട്‌സാണ്(DD Sports) തല്‍സമയം സംപ്രേഷണം ചെയ്യുന്നത്. ഫാന്‍ കോഡ്(FAN Code) ആപ്ലിക്കേഷന്‍ വഴി ലൈവ് സ്‌ട്രീമിംഗുമുണ്ട്. വെസ്റ്റ് ഇന്‍ഡീസില്‍ SportsMax ചാനലിലാണ് മത്സരത്തിന്‍റെ തത്സമയ സംപ്രേഷണമുണ്ടാകുക. പ്രാദേശിക സമയം 10.30നും ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മണിക്കുമാണ് വിന്‍ഡീസിലെ ടി20 മത്സരങ്ങള്‍ തുടങ്ങുന്നത്.

ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Rohit Sharma (C), Suryakumar Yadav, Shreyas Iyer, Deepak Hooda, Hardik Pandya, Ravindra Jadeja, Axar Patel, Ravichandran Ashwin, Ishan Kishan, Dinesh Karthik, Rishabh Pant, Ravi Bishnoi, Kuldeep Yadav, Bhuvneshwar Kumar, Avesh Khan, Harshal Patel, Arshdeep Singh.

Follow Us:
Download App:
  • android
  • ios