
ധാക്ക: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനൊപ്പം മിന്നുന്ന പ്രകടനം തുടരുകയാണ് മലയാളി താരം മിന്നു മണി. ബംഗ്ലാദേശിരെതിരെ അരങ്ങേറ്റ ടി20യില്‍ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയ മിന്നു രണ്ടാം ടി20യില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു. നാല് ഓവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് മിന്നു വീഴ്ത്തിയത്. അതില്‍ ഒന്ന് മെയ്ഡന്‍ ഓവറായിരുന്നു. അതില്‍ ആദ്യ വിക്കറ്റും വീഴ്ത്തി.
രണ്ടാം പന്തില്‍ തന്നെ മിന്നുവിക്കറ്റ് സ്വന്തമാക്കി. ബംഗ്ലാ ഓപ്പണര്‍ ഷമീമ സുല്‍ത്താനയെ (4) ഷെഫാലി വര്‍മയുടെ കൈകളിലെത്തിക്കുകയായിരുന്നു. തന്റെ നാലാം ഓവറില്‍ റിതു മോനിയെ വിക്കറ്റിന് മുന്നില്‍ കുടുക്കാനും മിന്നുവിനായി. മിന്നുവാണ് ബംഗ്ലാദേശിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് അതില്‍ നിന്ന് കരകയറാന്‍ ആതിഥേയര്‍ക്ക് സാധിച്ചതുമില്ല. മിന്നു വീഴ്ത്തിയ രണ്ട് വിക്കറ്റുകളും കാണാം...
മിന്നുവിന് പിന്നാലെ ഷെഫാലി, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ ഇന്ത്യ രണ്ടാം ടി20യില്‍ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. പരമ്പരയും ഇന്ത്യ നേടി. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 87 റണ്‍ണിന് എല്ലാവരും പുറത്താവുകയായിരുന്നു. അവസാന ഓവറില്‍ പത്ത് റണ്‍സാണ് ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ മൂന്ന് വിക്കറ്റ് നേടി ഷെഫാലി വര്‍മ ആതിഥേയരെ പരാജയത്തിലേക്ക് തള്ളിവിട്ടു. മലയാളി താരം മിന്നു മണി നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി.
നേരത്തെ, മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സ്മൃതി മന്ഥാന (13) - ഷെഫാലി സഖ്യം 33 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സ്മൃതിയെ പുറത്താക്കി നഹിദ അക്തര്‍ ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ തുടരെ ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടമായി. ഷെഫാലിയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (0) തൊട്ടടുത്ത പന്തുകളിലും മടങ്ങി. ജമീമ റോഡ്രിഗസ് (8), യഷ്ടിക ഭാട്ടിയ (11), ഹര്‍ലീന്‍ ഡിയോള്‍ (6), ദീപ്തി ശര്‍മ (10), അമന്‍ജോത് കൗര്‍ (14) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മിന്നുവിനൊപ്പം പൂജ വസ്ത്രകര്‍ പുറത്താവാതെ നിന്നു. നേരിട്ട ആദ്യ പന്ത് തന്നെ മിന്നു ബൗണ്ടറി നേടിയിരുന്നു.
കേരളാ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പറെ റെക്കോര്‍ഡ് തുകയ്ക്ക് റാഞ്ചി ഈസ്റ്റ് ബംഗാള്‍