എന്നാല്‍ ഡ്രീം ഇലവനെ ജേഴ്സി സ്പോണ്‍സര്‍മാരായി ബിസിസിഐ തെരഞ്ഞെടുത്തതോടെ തോള്‍ഭാഗത്ത് നീലവരകളുള്ള ജേഴ്സിയില്‍ മധ്യഭാഗത്തായി കടും ചുവപ്പ് അക്ഷരത്തില്‍ ഡ്രീം ഇലവന്‍ എന്ന് എഴുതുകയും ലോഗോയും വെച്ചതാണ് ആരാധകരെ നിരാശരാക്കിയത്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ജേഴ്സി സ്പോണ്‍സര്‍മാരായ ഡ്രീം ഇലവന്‍റെ പേരും ലോഗോയും ധരിച്ചുള്ള ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ കണ്ട് സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ രൂക്ഷവിമര്‍ശനം. അഡിഡാസ് ആണ് ഇന്ത്യന്‍ ടീമിന്‍റെ കിറ്റ് സ്പോണ്‍സര്‍മാര്‍, അഡിഡാസ് പുറത്തിറക്കിയ ഇന്ത്യന്‍ ജേഴ്സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലാണ് ആദ്യമായി അവതരിപ്പിച്ചത്. പുതിയ ലുക്കിലെത്തിയ ജേഴ്സി കണ്ട് ആരാധകര്‍ കൈയടിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഡ്രീം ഇലവനെ ജേഴ്സി സ്പോണ്‍സര്‍മാരായി ബിസിസിഐ തെരഞ്ഞെടുത്തതോടെ തോള്‍ഭാഗത്ത് നീലവരകളുള്ള ജേഴ്സിയില്‍ മധ്യഭാഗത്തായി കടും ചുവപ്പ് അക്ഷരത്തില്‍ ഡ്രീം ഇലവന്‍ എന്ന് എഴുതുകയും ലോഗോയും വെച്ചതാണ് ആരാധകരെ നിരാശരാക്കിയത്. ഡ്രീം ഇലവന്‍റെ പേരോ ലോഗോയോ അല്ല പകരം നീലവരകളുള്ള ജേഴ്സിയില്‍ കടും ചുവപ്പ് നിറത്തിലുള്ള പേര് വന്നപ്പോഴുള്ള ചേര്‍ച്ചക്കുറവാണ് ആരാധകര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഇരു കൈകളിലും കടും ചുവപ്പില്‍ ഡ്രീം ഇലവന്‍റെ ലോഗോയുമുണ്ട്.

Scroll to load tweet…

മിന്നു മണി തലയെടുത്തു, ഷെഫാലി വാലറ്റം തകര്‍ത്തു! ബംഗ്ലാദേശ് വനിതകള്‍ക്കെതിരെ ഇന്ത്യക്ക് ടി20 പരമ്പര

ബൈജൂസിന് പകരമാണ് ഫാന്‍റസി ഗെയിമിംഗ് അപ്ലിക്കേഷനായ ഡ്രീം ഇലവനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക ജേഴ്‌സി സ്പോണ്‍സറായി തെരഞ്ഞെടുത്തത്. ബൈജൂസുമായി നവംബര്‍ വരെ കരാറുണ്ടായിരുന്നെങ്കിലും മാര്‍ച്ചോടെ കരാര്‍ അവസാനിപ്പിക്കുകയായിരുന്നു. ബൈജൂസുമായി കരാര്‍ അവസാനിപ്പിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ജേഴ്‌സി സ്പോണ്‍സര്‍മാരില്ലാതെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇറങ്ങിയത്. പിന്നീട് ജൂണ്‍ 14നാണ് ബിസിസിഐ പുതിയ സ്പോണ്‍സര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ചത്. ഇതിലാണ് ഡ്രീം ഇലവനെ ജേഴ്സി സ്പോണ്‍സറായി തെരഞ്ഞെടുത്തത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…