സിംബാബ്‌വെക്കെതിരായ ജയത്തോടെ മറ്റൊരു ടീമിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം സ്വന്തമാക്കി ഇന്ത്യ

By Gopala krishnanFirst Published Aug 20, 2022, 11:49 PM IST
Highlights

ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടില്‍ സിംബാബ്‌വെക്കെതിരായ തുടര്‍ച്ചയായ 11ാം ഏകദിനമാണ് ഇന്ത്യ ഇന്ന് ജയിച്ചത്. ഒരേവേദിയില്‍ ഏതെങ്കിലും ഒരു ടീമിനെതിരെയുള്ള തുടര്‍ ജയങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെയും പാക്കിസ്ഥാനെയുമാണ് ഇന്ത്യ ഇന്ന് പിന്നിലാക്കിയത്. 2013ല്‍ ഹരാരെയില്‍ ജയിച്ചു തുടങ്ങിയ ഇന്ത്യ പിന്നീട് ഇതുവര തോറ്റിട്ടില്ല.

ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തിലെ ജയത്തോടെ ഏകദിന ക്രിക്കറ്റില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യ. വിദേശത്ത് ഒരേ വേദിയില്‍ തന്നെ തുടര്‍ച്ചയായി 11 ഏകദിനങ്ങള്‍ ജയിക്കുന്ന ആദ്യ ടീമെന്ന നേട്ടമാണ് ഇന്ത്യ ഇന്ന് ഹരാരെയില്‍ നടന്ന രണ്ടാം ഏകദിനത്തിലെ ജയത്തോടെ സ്വന്തമാക്കിയത്.

ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടില്‍ സിംബാബ്‌വെക്കെതിരായ തുടര്‍ച്ചയായ 11ാം ഏകദിനമാണ് ഇന്ത്യ ഇന്ന് ജയിച്ചത്. ഒരേവേദിയില്‍ ഏതെങ്കിലും ഒരു ടീമിനെതിരെയുള്ള തുടര്‍ ജയങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെയും പാക്കിസ്ഥാനെയുമാണ് ഇന്ത്യ ഇന്ന് പിന്നിലാക്കിയത്. 2013ല്‍ ഹരാരെയില്‍ ജയിച്ചു തുടങ്ങിയ ഇന്ത്യ പിന്നീട് ഇതുവര തോറ്റിട്ടില്ല.

1989-90 കാലഘട്ടത്തില്‍ ഷാര്‍ജയില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി 10 ജയങ്ങള്‍ നേടിയതും 1992-2011 കാലഘട്ടത്തില്‍ ബ്രിസ്ബേനില്‍ വെസ്റ്റ് ഇൻഡീസ് തുടര്‍ച്ചയായി 10 ജയങ്ങള്‍ നേടിയതുമാണ് ഇന്ത്യ ഇന്ന് മറികടന്നത്. രണ്ടാം മത്സരം ജയിച്ചതോടെ മൂന്ന മത്സര പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി.

കളിയിലെ താരമായിട്ടും തന്‍റെ വീഴ്ച മറച്ചുപിടിക്കാതെ തുറന്നു പറഞ്ഞ് സഞ്ജു

നേരത്തെ ആദ്യ ഏകദിനത്തില്‍ 10 വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയ ഇന്ത്യ ഇന്ന് അഞ്ച് വിക്കറ്റിനാമ് ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 38.1 ഓവറില്‍ 161ന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ 25.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

39 പന്തില്‍ പുറത്താകാതെ 43 റണ്‍സ് നേടിയ സഞ്ജു സാംസണാണ് ഇന്ത്യയുടെ വിജയശില്‍പി. ശുഭ്മാന്‍ ഗില്‍(33), ശിഖര്‍ ധവാന്‍(33) എന്നിവരും ഇന്ത്യക്കായി തിളങ്ങി. സഞ്ജു തന്നെയാണ് സിക്സറിലൂടെ ഇന്ത്യയുടെ വിജയറണ്‍ നേടിയതും. കളിയിലെ താരമായതും സഞ്ജു തന്നെയായിരുന്നു. ആദ്യമായാണ് സഞ്ജു ഇന്ത്യന്‍ കുപ്പായത്തില്‍ പ്ലേയര്‍ ഓഫ് ദ് മാച്ചാകുന്നത്.

click me!