Asianet News MalayalamAsianet News Malayalam

കളിയിലെ താരമായിട്ടും തന്‍റെ വീഴ്ച മറച്ചുപിടിക്കാതെ തുറന്നു പറഞ്ഞ് സഞ്ജു

മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് സഞ്ജു ഇക്കാര്യം തുറന്നു പറഞ്ഞത്. ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിക്കാനാവുന്നത് എല്ലായ്പ്പോഴും ബാറ്ററെ കംഫര്‍ട്ടാക്കുമെന്ന് പറഞ്ഞ സഞ്ജു അത് രാജ്യത്തിനുവേണ്ടിയാകുമ്പോള്‍ കൂടുതല്‍ സ്പെഷലാകുന്നുവെന്നും വ്യക്തമാക്കി.

Sanju Samson disappointed for that miss in the match
Author
Harare, First Published Aug 20, 2022, 11:17 PM IST

ഹരാരെ: സിംബാബ്‌വെക്കെതിരായ ഏദകിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ച്ചി മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയെങ്കിലും സഞ്ജു സാംസണ് ഒരു നിരാശ ബാക്കിയുണ്ട്. മത്സരത്തില്‍ 43 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററാകുകയും വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചുകളുമായിി തിളങ്ങുകയും ചെയ്തെങ്കിലും ഒരു സ്റ്റംപിംഗ് നഷ്ടപ്പെടുത്തിയതിലാണ് സഞ്ജുവിന് നിരാശ.

മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് സഞ്ജു ഇക്കാര്യം തുറന്നു പറഞ്ഞത്. ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിക്കാനാവുന്നത് എല്ലായ്പ്പോഴും ബാറ്ററെ കംഫര്‍ട്ടാക്കുമെന്ന് പറഞ്ഞ സഞ്ജു അത് രാജ്യത്തിനുവേണ്ടിയാകുമ്പോള്‍ കൂടുതല്‍ സ്പെഷലാകുന്നുവെന്നും വ്യക്തമാക്കി. വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചെടുത്തു, പക്ഷെ ഞാനൊരു സ്റ്റംപിംഗ് നഷ്ടമാക്കുകയും തെയ്തു, ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച രീതിയിലാണ് ഇന്ന് പന്തെറിഞ്ഞത്. ഒരുപാട് പന്തുകള്‍ തിനിക്കുനേരെ നല്ല രീതിയില്‍ തന്നെ വന്നുവെന്നും സഞ്ജു പറഞ്ഞു.

ദേ നമ്മുടെ സഞ്ജു ചേട്ടന് മാന്‍ ഓഫ് ദ് മാച്ച്; ആര്‍ത്തിരമ്പി കുട്ടി ഫാന്‍സ്, ക്ഷമിക്കണം 'കട്ട ഫാന്‍സ്'- വീഡിയോ

2015ല്‍ ഇന്ത്യക്കായി സിംബാബ്‌വെക്കെതിരെ അരങ്ങേറിയ സഞ്ജു ഏഴ് വര്‍ഷത്തിനിടെ ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യമായാണ് സഞ്ജു സാംസണ്‍ ടീമിനായ വിജയ റണ്‍ നേടിയതും കളിയിലെ താരമായി തെര‍ഞ്ഞെടുക്കപ്പെട്ടതും. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 38. ഓവറില്‍ 161 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. 39 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും പറത്തിയ സഞ്ജു കരിയറില്‍ ആദ്യമായി ഇന്ത്യയുടെ ടോപ് സ്കോററായി.

'ആരാധകരെ ശാന്തരാകുവിന്‍, ചേട്ടന്‍ നിരാശപ്പെടുത്തില്ല'; അങ്ങ് സിംബാബ്‌വെയിലും സഞ്ജുവിനായി ആര്‍പ്പുവിളി-വീഡിയോ

162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 97-4 എന്ന സകോറില്‍ ഒന്ന് പതറിയെങ്കിലും ദീപക് ഹൂഡക്കൊപ്പം മികച്ച കൂട്ടുകെട്ടിലൂടെ സഞ്ജു ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചു നടത്തി. വിജയത്തിനരികെ ഹൂഡക്ക് അടിതെറ്റിയപ്പോഴും അക്സര്‍ പട്ടേലിനെ സാക്ഷിയാക്കി സഞ്ജു ഇന്ത്യയെ വിജയവര കടത്തി. 2015ല്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യന്‍ കുപ്പായത്തിലെ അരങ്ങേറ്റ മത്സരത്തില്‍ ഫിനിഷ് ചെയ്യാന്‍ കഴിയാതെ മടങ്ങിയതിന്‍റെ പ്രായശ്ചിത്തമായിരുന്നു സഞ്ജുവിന്‍റെ ഇന്നത്തെ ഇന്നിംഗ്സ്.

Follow Us:
Download App:
  • android
  • ios