നമ്പര്‍ വൺ താരങ്ങള്‍ പുറത്തേക്കോ?, ലോകകപ്പ് ഫൈനലിൽ കിവീസിനെ പൂട്ടാൻ ഇന്ത്യൻ ടീമില്‍ 2 മാറ്റങ്ങള്‍ക്ക് സാധ്യത

Published : Mar 07, 2026, 06:07 PM IST
Team India

Synopsis

ഫോമിലായാല്‍ ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ള അഭിഷേകിനെ ഫൈനല്‍ പോലെ നിര്‍ണായാകമായൊരു പോരാട്ടത്തില്‍ പുറത്തിരുത്തുന്നത് ബുദ്ധിപരമാകില്ലെന്നാണ് വിലയിരുത്തല്‍.

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഓപ്പണര്‍ സ്ഥാനത്ത് മലയാളി താരം സഞ്ജു സാംസണ്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ മറ്റൊരു ഓപ്പണറായ അഭിഷേക് ശര്‍മ പ്ലേയിംഗ് ഇലവനില്‍ തുടരുമോ എന്നതാണ് പ്രധാന ആകാംക്ഷ. ലോകകപ്പിന്‍റെ താരമാകുമെന്ന് കരുതിയ അഭിഷേക് ഇതുവരെ ഒരേയൊരു അര്‍ധസെഞ്ചുറി മാത്രമാണ് നേടിയത്. എന്നാല്‍ നിര്‍ണായ ഫൈനല്‍ പോരാട്ടത്തില്‍ അഭിഷേകിന് ഒരവസരം കൂടി നല്‍കണമെന്ന അഭിപ്രായവുമുണ്ട്.

ഫോമിലായാല്‍ ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ള അഭിഷേകിനെ ഫൈനല്‍ പോലെ നിര്‍ണായാകമായൊരു പോരാട്ടത്തില്‍ പുറത്തിരുത്തുന്നത് ബുദ്ധിപരമാകില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ നാളെ ഫൈനലിലും അഭിഷേക് തന്നെ സഞ്ജുവിനൊപ്പം ഓപ്പണറായി ഇറങ്ങും. ഇതോടെ ബാറ്റിംഗ് നിരയില്‍ റിങ്കു സിംഗ് തിരിച്ചെത്താനുള്ള സാധ്യത അവസാനിക്കും. അഭിഷേക് പുറത്തിരിക്കുകയാണെങ്കില്‍ മാത്രമാകും റിങ്കു പ്ലേയിംഗ് ഇലവനില്‍ കളിക്കുക. മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനും നാലാമനായി സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യ, തിലക് വര്‍മ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ എന്നിവരടങ്ങുന്നതായിരിക്കും ഇന്ത്യയുടെ ബാറ്റിംഗ് നിര. ബൗളിംഗ് നിരയിലാണ് ആരാധകര്‍ മറ്റൊരു മാറ്റം പ്രതീക്ഷിക്കുന്നത്.

സൂപ്പര്‍ 8 മുതല്‍ ഫോമിലല്ലാത്ത വരുൺ ചക്രവര്‍ത്തിക്ക് പകരം കുല്‍ദീപ് യാദവിനെ കളിപ്പിക്കണമെന്ന നിര്‍ദേശമാണ് ഇന്ത്യൻ ടീമിന് മുന്നിലുള്ളത്. എന്നാല്‍ വാഖംഡയിലെ ബാറ്റിംഗ് പിച്ചിലെ ബൗളിംഗ് പ്രകടനം മാത്രം കണക്കിലെടുത്ത വരുണിനെ മാറ്റരുതെന്നും അഭിപ്രായമുണ്ട്. അഹമ്മദാബാദിലെ ഗ്രൗണ്ടിന്‍റെ വലിപ്പം കണക്കിലെടുത്ത് വരുണിനെയും കുല്‍ദീപിനെയും കളിപ്പിക്കണമെങ്കില്‍ ഫോമിലുള്ള ശിവം ദുബെയെ ഒഴിവാക്കേണ്ടിവരും. അത്തരമൊരു സാഹസത്തിന് ഇന്ത്യ തയാറാവില്ല. ഈ സാഹചര്യത്തില്‍ കുല്‍ദീപ് വേണോ വരുണ്‍ വേണോ എന്ന കാര്യത്തില്‍ നാളെ ടോസിന് മുമ്പ് മാത്രമെ ടീം മാനേജ്മെന്‍റ് തീരുമാനമെടുക്കൂ.

ലോകകപ്പ് ഫൈനലിലുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: 
അഭിഷേക് ശര്‍മ/റിങ്കു സിംഗ്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, തിലക് വര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി/കുല്‍ദീപ് യാദവ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവന്‍ മുമ്പും പണി തന്നിട്ടുണ്ട്, അതുകൊണ്ട് സഞ്ജു കരുതിയിരിക്കണം', മലയാളി താരത്തിന് മുന്നറിയിപ്പുമായി ആകാശ് ചോപ്ര
'സേഫായി കളിച്ചിരുന്നെങ്കില്‍ അവന് 150 അടിക്കാമായിരുന്നു, പക്ഷെ സഞ്ജു കളിച്ചത് ടീമിനുവേണ്ടി'', തുറന്നു പറഞ്ഞ് ബാലാജി