
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ ഓപ്പണറായി പരീക്ഷിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍. 2017ല്‍ ഇംഗ്ലണ്ടിനെതിരെ ടി20 അരങ്ങേറ്റം കുറിച്ച പന്ത് ഇത്രയും കാലം മധ്യനിരയിലാണ് കളിച്ചത്. എന്നാല്ർ ടെസ്റ്റില്‍ മികവ് കാട്ടുമ്പോഴും വെടിക്കെട്ട് ബാറ്ററായ പന്തിന് ഇതുവരെ ടി20യില്‍ തിളങ്ങാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് ജാഫറിന്‍റെ പരാമര്‍ശം.
ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് റിഷഭ് പന്തിനെ ടി20യില്‍ ഓപ്പണറാക്കി പരീക്ഷിക്കണമെന്നും ആ സ്ഥാനത്ത പന്തിന് ശോഭിക്കാനാകുമെന്നും ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നാളെ തുടങ്ങാനിരിക്കെയാണ് ജാഫറിന്‍റെ നിര്‍ദേശം. 2017ല്‍ ടി20 അരങ്ങേറ്റം കുറിച്ച പന്തിന് ഇതുവരെ കളിച്ച 48 ടി20 മത്സരങ്ങളില്‍ നിന്ന് 23.15 ശരാശരിയില്‍ 741 റണ്‍സ് മാത്രമാണ് ആകെ നേടാനായത്.
ഇനി അടിയുടെ പൂരം! ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 നാളെ; സഞ്ജു ടീമിലെത്തുമോ? സാധ്യതാ ഇലവന്‍
ടി20യിലെ ബാറ്റിംഗ് പ്രഹരശേഷിയാകട്ടെ 123.91 മാത്രമാണ്. രാജ്യാന്തര കരിയറില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ മാത്രമാണ് ടി20യില്‍ 24കരാനായ പന്തിന്‍റെ പേരിലുള്ളത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി തിളങ്ങുമ്പോഴും ഇന്ത്യന്‍ കുപ്പായത്തില്‍ ടി20യില്‍ മികവ് കാട്ടാന്‍ പന്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ പന്തിനെ ട20 ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കണമെന്നുവരെ വിമര്‍ശനമുയര്‍ന്നിരുന്നു.