ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു തിരിച്ചെത്തി

By Web TeamFirst Published Jun 10, 2021, 10:41 PM IST
Highlights

ധവാനെ ക്യാപ്റ്റനായി തെര‍‍ഞ്ഞെടുത്തപ്പോൾ പേസർ ഭുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. സഞ്ജുവിനൊപ്പം ഇഷാൻ കിഷനും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലിൽ തിളങ്ങിയ മലയാളി താരം സ‍ഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിലെത്തി. സീനിയർ താരങ്ങളുടെ അഭാവത്തിൽ ശിഖർ ധവാനാണ് ശ്രീലങ്കയിൽ ഇന്ത്യയെ നയിക്കുക. സഞ്ജുവിന് പുറമെ കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വരുൺ ചക്രവർത്തിയും ടീമിലിടം നേടി.

ധവാനെ ക്യാപ്റ്റനായി തെര‍‍ഞ്ഞെടുത്തപ്പോൾ പേസർ ഭുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. സഞ്ജുവിനൊപ്പം ഇഷാൻ കിഷനും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി തിളങ്ങിയ ഇടംകൈയൻ പേസർ ചേതൻ സക്കറിയ ആണ് ടീമിലെത്തിയ അപ്രതീക്ഷിത താരം.

ചെന്നൈ സൂപ്പർ കിം​ഗ്സ് ഓപ്പണറായ റിതുരാജ് ​ഗെയ്ക്വാദ്, മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ്, ക്രുനാൽ പാണ്ഡ്യ, ഹർദ്ദിക് പാണ്ഡ്യ എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്. നെറ്റ് ബൗളർമാരായി ഇഷാൻ പൊറൽ, മലയാളി താരം സന്ദീപ് വാര്യർ, അർഷദീപ് സിം​ഗ്, സായ് കിഷോർ, സിമർജീത് സിം​ഗ് എന്നിവരെയും തെരഞ്ഞെടുത്തു.

ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലുമാണ് ഇന്ത്യ കളിക്കുക. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമായി ഇം​ഗ്ലണ്ടിലായിരിക്കുമെന്നതിനാലാണ് യുവതാരങ്ങളെ ഉൾപ്പെടുത്തി ഇന്ത്യ ശ്രീലങ്കയിൽ പരമ്പര കളിക്കുന്നത്.

India Squad: Shikhar Dhawan (C), Bhuvneshwar Kumar (VC), P Shaw, D Padikkal, R Gaikwad, Suryakumar Yadav, M Pandey, H Pandya, Nitish Rana, Ishan Kishan (WK), S Samson (WK), Y Chahal, R Chahar, K Gowtham, K Pandya, Kuldeep Yadav, V Chakravarthy, D Chahar, N Saini, C Sakariya.

Net Bowlers: Ishan Porel, Sandeep Warrier, Arshdeep Singh, Sai Kishore, Simarjeet Singh

 

click me!