പടിക്കലിനൊപ്പം വാലറ്റവും പൊരുതി, ശ്രീലങ്കക്കെതിരായ സന്നാഹമത്സരത്തിൽ ഗംഭീര തിരിച്ചുവരവുമായി ഇന്ത്യ

Published : Aug 09, 2026, 11:08 AM IST
Devdutt Padikkal

Synopsis

ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 363 റണ്‍സിന് മറുപടിയായി ഒന്നാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്ത് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.

കൊളംബോ: ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടക്കുന്ന ശ്രീലങ്ക ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 363 റണ്‍സിന് മറുപടിയായി ഒന്നാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്ത് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 142 റണ്‍സുമായി പുറത്താകാതെ നിന്ന ദേവ്ദത്ത് പടിക്കലിനൊപ്പം വാലറ്റത്ത് സാരാൻഷ് ജെയിനും(22), ഗുര്‍നൂര്‍ ബ്രാറും(18 പന്തില്‍ 36) , മാനവ് സുതാറും(41) നടത്തിയ ചെറുത്തുനില്‍പാണ് ലങ്കന്‍ സ്കോറിനൊപ്പമെത്താൻ ഇന്ത്യയെ സഹായിച്ചത്.

ഏഴ് റണ്‍സിന്‍റെ നേരിയ ലീഡ് നേടിയ ശ്രീലങ്ക ഇലവന്‍ മൂന്നാം ദിനം തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്. മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയിലാണ് ശ്രീലങ്ക ഇലവന്‍. 26 റണ്‍സുമായി നിഷാന്‍ മധുഷ്കയും ഒരു റണ്ണുമായി പവന്‍ രത്നായകെയും ക്രീസില്‍. ഓപ്പണര്‍ രാവിന്ദുപ രസന്തയുടെയും മൂന്നാം നമ്പറിലിറങ്ങിയ പാസിന്ദു സൂര്യബാന്ദ്രയുടെയും വിക്കറ്റുകളാണ് ശ്രീലങ്ക ഇലവന് നഷ്ടമായത്. ഇന്ത്യക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്നലെ രണ്ടാം ദിനം യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലുമാണ് ഇന്ത്യക്കായി രണ്ടാം ദിനം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. എന്നാൽ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇന്ത്യക്ക് ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ നഷ്ടമായിരുന്നു. പിന്നീട് ദേവ്ദത്ത് പടിക്കലും ക്യാപ്റ്റൻ കെ എല്‍ രാഹുലും ചേര്‍ന്ന് 96 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. 67 പന്തില്‍ 40 റണ്‍സെടുത്ത രാഹുലിനെ കെഷാര നുവാന്ത പുറത്താക്കിയതിന് ശേഷം നാലാം നമ്പറില്‍ രവീന്ദ്ര ജഡേജയാണ് ഇറങ്ങിയത്. ജഡേജയും പടിക്കലും ചേര്‍ന്ന് ഇന്ത്യയെ 150 കടത്തിയെങ്കിലും സെഞ്ചുറിക്ക് പിന്നാലെ പടിക്കൽ റിട്ടയേര്‍ഡ് ഹര്‍ട്ടായതിന് പിന്നാലെ ഇന്ത്യക്ക് പന്തിനെയും ജുറെലിനെയും നഷ്ടമായത് തിരിച്ചടിയായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുന്നിൽ നിന്ന് നയിക്കാൻ സച്ചിൻ ബേബിയും അസറുദ്ദീനും ജലജ് സക്സേനയും; ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിൾസ്
'ഇന്ത്യക്ക് പുറത്ത് വൈഭവ് സൂര്യവംശിയുടെ പ്രായത്തെക്കുറിച്ച് ഇപ്പോഴും സംശയമുണ്ട്, പക്ഷെ'.. വിവാദങ്ങൾക്ക് മറുപടിയുമായി ബ്രെറ്റ് ലീ