കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന മത്സരം ഇന്ന് നടക്കും. രോഹിത് ശർമയുടെയും വിരാട് കോലിയുടെയും മികച്ച പ്രകടനത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. മുൻ മത്സരങ്ങളിലെ മികച്ച വിജയങ്ങളുടെ ചരിത്രം ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നു.

തിരുവനന്തപുരം: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ആദ്യ ഏകദിനത്തിന് ഇന്ന് കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് തുടക്കം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ടോസ് വീഴും. വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും ബാറ്റിംഗ് വിരുന്ന് പ്രതീക്ഷിക്കുകയാണ് ആരാധകര്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുന്ന മൂന്നാമത്തെ അന്താരാഷ്ട്ര ഏകദിനമാണ് ഇന്നത്തേത്. ആദ്യ രണ്ട് കളിയിലും ഇന്ത്യ ആധികാരിക വിജയം നേടി. ഇന്ത്യയുടെ ഭാഗ്യവേദിയായ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ ഏകദിനം 2018 നവംബര്‍ ഒന്നിന്.

ഇന്ത്യ, വിന്‍ഡീസിനെ തകര്‍ത്തത് ഒമ്പത് വിക്കറ്റിന്. രവീന്ദ്ര ജഡേജയുടെ സ്പിന്‍മികവിന് മുന്നില്‍ കറങ്ങിവീണ വെസ്റ്റ് ഇന്‍ഡഡീസ് വെറും 104 റണ്‍സിന് പുറത്ത്. ജഡേജയ്ക്ക് 34 റണ്‍സിന് നാല് വിക്കറ്റ്. രോഹിത് ശര്‍മ്മ 56 പന്തില്‍ പുറത്താവാതെ 63 റണ്‍സെടുത്തപ്പോള്‍ പതിനഞ്ചാം ഓവറില്‍ ഇന്ത്യക്ക് അനായായ വിജയം. രണ്ടാം ഏകദിനം 2023 ജനുവരി 15ന് ശ്രീലങ്കയ്‌ക്കെതിരിരെ. ആദ്യം ക്രീസില്‍ എത്തിയ ഇന്ത്യ അടിച്ചുകൂട്ടിയത് അഞ്ച് വിക്കറ്റിന് 390 റണ്‍സ്. വിരാട് കോലിയുടെ ക്ലാസിക് സെഞ്ച്വറി ആയിരുന്നു.

ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ ഹൈലൈറ്റ്. കോലി 110 പന്തില്‍ 166 റണ്‍സ്. മറുപടിക്കിറങ്ങിയ ലങ്കന്‍ ബാറ്റര്‍മാര്‍ മുഹമ്മദ് സിറാജിന്റെ പേസാക്രമണത്തില്‍ര്‍ നിലംപൊത്തി. സിറാജ് 32 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലങ്ക ഇരുപത്തിരണ്ടാം ഓവറില്‍ വെറും 73 റണ്‍സിന് പുറത്ത്. ഇന്ത്യക്ക് 317 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യന്‍ വിജയങ്ങളില്‍ നിറഞ്ഞുനിന്ന രോഹിത്തും കോലിയും ജഡേജയും സിറാജുമെല്ലാം ഇന്നും ടീമിന്റെ ഭാഗം. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായ അഞ്ച് ട്വന്റി 20യില്‍ നാലിലും ജയം ഇന്ത്യക്കൊപ്പം. കാര്യവട്ടത്ത് ജയം നേടിയ ഏകടീം ഇന്ന് ഇന്ത്യയെ നേരിടുന്ന വെസ്റ്റ് ഇന്‍ഡീസ്. 2019ല്‍ ഇന്ത്യയെ തോല്‍പിച്ചത് എട്ട് വിക്കറ്റിന്.

YouTube video player