U19 World Cup : രണ്ടാം ജയം തേടി ഇന്ത്യ ഇറങ്ങുന്നു; മറുവശത്ത് അയര്‍ലന്‍ഡ്

Published : Jan 19, 2022, 01:19 PM IST
U19 World Cup : രണ്ടാം ജയം തേടി ഇന്ത്യ ഇറങ്ങുന്നു; മറുവശത്ത് അയര്‍ലന്‍ഡ്

Synopsis

ആദ്യ മത്സരത്തില്‍ ഇന്ത്യ 45 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിരുന്നു. ബാറ്റിംഗില്‍ തിളങ്ങിയ നായകന്‍ യഷ് ദൂള്‍ (Yash Dhull0 മികവ് തുടരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഉഗാണ്ടയെ 39 റണ്‍സിന് തോല്‍പ്പിച്ച അയര്‍ലന്‍ഡും രണ്ടാം ജയം നേടാമെന്ന പ്രതീക്ഷയിലാണ്.

ജോര്‍ജ്ടൗണ്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ (U19 World Cup) ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം. അയര്‍ലന്‍ഡ് ആണ് എതിരാളികള്‍. വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 6.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ ഇന്ത്യ 45 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിരുന്നു. ബാറ്റിംഗില്‍ തിളങ്ങിയ നായകന്‍ യഷ് ദൂള്‍ (Yash Dhull0 മികവ് തുടരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഉഗാണ്ടയെ 39 റണ്‍സിന് തോല്‍പ്പിച്ച അയര്‍ലന്‍ഡും രണ്ടാം ജയം നേടാമെന്ന പ്രതീക്ഷയിലാണ്.

ബോളര്‍മാരുടെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചതെങ്കില്‍ ഇന്ത്യയ്ക്കു ബാറ്റിങ് നിരയ്ക്കു ഫോം വീണ്ടെടുക്കാനുള്ള അവസരമാണ് ഇന്നത്തെ മത്സരം. ക്യാപ്റ്റന്‍ യഷ് ദൂല്‍ മാത്രമാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കായി ബാറ്റിങ്ങില്‍ തിളങ്ങിയത്.

ഇന്നലെ നടന്ന ഗ്രൂപ്പ് സി അഫ്ഗാനനിസ്ഥാന്‍ പാപുവ ന്യൂ ഗിനിയയെ 135 റണ്‍സിന് തോല്‍പ്പിച്ചു. ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്ക 121 റണ്‍സിന് ഉഗാണ്ടയെ തകര്‍ത്തു. ഗ്രൂപ്പ് എയില്‍ കാനഡയ്‌ക്കെതിരെ ഇംഗ്ലണ്ട് 106 റണ്‍സിന്റെ ജയം സ്വന്തമാക്കി.

PREV
click me!

Recommended Stories

ഇനി കുട്ടിക്രിക്കറ്റ് ആവേശം, വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍? ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്
കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ