പുതിയ നായകന് കീഴില്‍ ഈഗോ മാറ്റിവെച്ച് കളിക്കാന്‍ കോലി തയാറാവണമെന്ന് കപില്‍ ദേവ്

By Web TeamFirst Published Jan 18, 2022, 10:15 PM IST
Highlights

പുതിയ നായകന് കീഴില്‍ സ്വന്തം ജോലിയില്‍ മാത്രം ശ്രദ്ധിച്ച് നാവടക്കിപ്പിടിച്ച് കോലി തുടരേണ്ടിവരും. സുനില്‍ ഗവാസ്കര്‍ പോലും എന്‍റെ കീഴില്‍ കളിച്ചിട്ടുണ്ട്. ഞാന്‍ കൃഷ്ണമാചാരി ശ്രീകാന്തിന് കീഴിലും മുഹമ്മദ് അസറുദ്ദീന് കീഴിലും കളിച്ചിട്ടുണ്ട്. ഇവര്‍ക്ക് കീഴില്‍ കളിക്കുന്നതില്‍ എനിക്ക് യാതൊരു ഈഗോയും ഇല്ലായിരുന്നു.

ദില്ലി: ടെസ്റ്റ് ക്യാപ്റ്റന്‍ സി ഒഴിഞ്ഞ സാഹചര്യത്തില്‍ പുതിയ നായകന് കീഴില്‍ ഈഗോ മാറ്റിവെച്ച് കളിക്കാന്‍ വിരാട് കോലി(Virat Kohli) തയാറാവണമെന്ന് മുന്‍ നായകന്‍ കപില്‍ ദേവ്()Kapil Dev). ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കാനുള്ള കോലിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും കരിയറില്‍ ദുര്‍ഘട ഘട്ടത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നതെന്നും കപില്‍ ദേവ് മിഡ് ഡേയോട് പറഞ്ഞു.

പുതിയ നായകന് കീഴില്‍ സ്വന്തം ജോലിയില്‍ മാത്രം ശ്രദ്ധിച്ച് നാവടക്കിപ്പിടിച്ച് കോലി തുടരേണ്ടിവരും. സുനില്‍ ഗവാസ്കര്‍ പോലും എന്‍റെ കീഴില്‍ കളിച്ചിട്ടുണ്ട്. ഞാന്‍ കൃഷ്ണമാചാരി ശ്രീകാന്തിന് കീഴിലും മുഹമ്മദ് അസറുദ്ദീന് കീഴിലും കളിച്ചിട്ടുണ്ട്. ഇവര്‍ക്ക് കീഴില്‍ കളിക്കുന്നതില്‍ എനിക്ക് യാതൊരു ഈഗോയും ഇല്ലായിരുന്നു.

അതുപോലെ ഭാവിയില്‍ നായകനാവുന്ന യുവതാരത്തിന് കീഴില്‍ കളിക്കുമ്പോള്‍ കോലിയും തന്‍റെ ഈഗോ മാറ്റിവെക്കേണ്ടിവരും. അത് അദ്ദേഹത്തിനും ഇന്ത്യന്‍ ക്രിക്കറ്റിനും നല്ലതായിരിക്കും. പുതിയ നായകനെയും ബാറ്റര്‍മാരെയും ശരിയായ ദിശയില്‍ നയിക്കേണ്ടത് കോലിയാണ്. അതുപോലെ കോലിയിലെ ബാറ്ററെ നമുക്ക് നഷ്ടപ്പെടുത്താനാവില്ലെന്നും കപില്‍ പറഞ്ഞു.

കോലിയുടെ പിന്‍ഗാമിയാവാനുള്ള പോരാട്ടത്തില്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലുമാണ് മുന്‍പന്തിയിലുള്ളത്. യുവതാരം റിഷഭ് പന്തിനും നേരിയ സാധ്യത കല്‍പ്പിക്കുന്നവരുണ്ട്. അതേസമയം, ടെസ്റ്റ് ടീമിന്‍റെ നായകസ്ഥാനത്തേക്ക് രവിചന്ദ്ര അശ്വിനെയും ജസ്പ്രീത് ബുമ്രയെയും പരിഗണിക്കണമെന്ന് കമന്‍റേറ്ററായ ഹര്‍ഷ ഭോഗ്‌ലെ അഭിപ്രായപ്പെട്ടു. നേരത്തെ ടി20, ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് കോലിയുടെ പിന്‍ഗാമിയായത് രോഹിത് ശര്‍മയായിരുന്നു.

click me!