അടുത്ത വര്‍ഷം ഇന്ത്യക്ക് വീണ്ടും ഇംഗ്ലണ്ട് പര്യടനം; ഫിക്‌സച്ചര്‍ പുറത്തുവിട്ട് ഇസിബി

By Web TeamFirst Published Sep 8, 2021, 3:57 PM IST
Highlights

ജൂലൈയില്‍ മൂന്ന് വീതം ടി20 മത്സരങ്ങളും ഏകദിനങ്ങളും ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കും. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇന്നാണ് അവരുടെ ഹോം സീസണ്‍ മത്സരങ്ങള്‍ പുറത്തുവിട്ടത്.
 

ലണ്ടന്‍: ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അടുത്ത വര്‍ഷം ഇന്ത്യന്‍ ഒരിക്കല്‍കൂടി ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. നിശ്ചിത ഓവര്‍ പരമ്പരയ്ക്കായിട്ടാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തുക. ജൂലൈയില്‍ മൂന്ന് വീതം ടി20 മത്സരങ്ങളും ഏകദിനങ്ങളും ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കും. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇന്നാണ് അവരുടെ ഹോം സീസണ്‍ മത്സരങ്ങള്‍ പുറത്തുവിട്ടത്.

ജൂണില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാണ് ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര. കിവീസിനെതിരെ മൂന്ന് ടെസ്റ്റുകളാണ് ഇംഗ്ലണ്ട് കളിക്കുക. ജൂണ്‍ രണ്ടിന് തുടങ്ങുന്ന പരമ്പര 27ന് അവസാനിക്കും. പിന്നാലെ ജൂലൈ ഒന്നിന് ഇന്ത്യയുമായുള്ള നിശ്ചിത ഓവര്‍ പരമ്പര ആരംഭിക്കും.

മാഞ്ചസ്റ്ററില്‍ ടി20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുക. രണ്ടാം ടി20 ജൂലൈ മൂന്നിന് നോട്ടിംഗ്ഹാമിലും മൂന്നാം ടി20 ആറിന് സതാംപ്ടണിലും നടക്കും. ജൂലൈ ഒമ്പതിന് ബിര്‍മിംഗ്ഹാമിലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. രണ്ടാം ഏകദിനം 12ന് ഓവലിലും മൂന്നാം ഏകദിനം 14ന് ലോര്‍ഡ്‌സിലും നടക്കും.

ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് വീതം ഏകദിന- ടി20- ടെസ്റ്റ് പരമ്പരകള്‍ ഇംഗ്ലണ്ട് കളിക്കും. ജൂലൈ 19ന് ആരംഭിച്ച് സെപ്റ്റംബര്‍ 12നാണ് പരമ്പര അവസാനിക്കുക.

click me!