ENG vs IND : ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനം ഇന്ന്; ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവില്ല- സാധ്യത ഇലവന്‍

Published : Jul 14, 2022, 09:36 AM IST
ENG vs IND : ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനം ഇന്ന്; ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവില്ല- സാധ്യത ഇലവന്‍

Synopsis

ലോര്‍ഡ്സില്‍ ഇന്ത്യക്ക് നേരിയ മുന്‍തൂക്കമുണ്ട്. ഇവിടെ എട്ട് മത്സരങ്ങളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതില്‍ നാലെണ്ണം ജയിച്ചു. മൂന്നെണ്ണം പരാജയപ്പെട്ടപ്പോള്‍ ഒന്നിന് ഫലമുണ്ടായിരുന്നില്ല. പേസര്‍മാരെ സഹായിക്കുന്ന പിച്ചാണ് ലോര്‍ഡ്സിലേത്.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ (ENG vs IND) ഇന്ന് രണ്ടാം ഏകദിനത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം പരമ്പര നേട്ടം. ലോര്‍ഡ്സില്‍ വൈകിട്ട് 5.30നാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ഏകദിനം ഇന്ത്യ 10 വിക്കറ്റിന് ജയിച്ചിരുന്നു. സോണി നെറ്റ്വര്‍ക്കില്‍ മത്സരം ലൈവ് കാണാം. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli) രണ്ടാം മത്സരത്തിനും ഉണ്ടാവില്ലെന്നുള്ളതാണ് ഇന്ത്യയുടെ പ്രധാന പ്രശ്നം. ഈ മത്സരത്തില്‍ അദ്ദേഹം മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ശ്രേയസ് അയ്യര്‍ (Shreyas Iyer) ടീമില്‍ തുടരും.

ലോര്‍ഡ്സില്‍ ഇന്ത്യക്ക് നേരിയ മുന്‍തൂക്കമുണ്ട്. ഇവിടെ എട്ട് മത്സരങ്ങളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതില്‍ നാലെണ്ണം ജയിച്ചു. മൂന്നെണ്ണം പരാജയപ്പെട്ടപ്പോള്‍ ഒന്നിന് ഫലമുണ്ടായിരുന്നില്ല. പേസര്‍മാരെ സഹായിക്കുന്ന പിച്ചാണ് ലോര്‍ഡ്സിലേത്. പിച്ചിലെ പച്ചപ്പ് മുതലാക്കാനായിക്കും പേസര്‍മാരുടെ ശ്രമം. ഇന്ത്യന്‍ പേസര്‍മാരുടെ ആത്മവിശ്വാസം കൂട്ടുന്ന കാര്യമാണിത്. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റും വീഴ്ത്തിയത് പേസര്‍മാരായിരുന്നു. ജസ്പ്രിത് ബുമ്ര ആറ് വിക്കറ്റ് വീഴ്ത്തി. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും ഒരു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും സാന്നിധ്യമറിയിച്ചു.

ആദ്യ ഏകദിനം കളിച്ച ടീമിനെ രണ്ടാം മത്സരത്തിലും നിലനിര്‍ത്താനായിരിക്കും ടീം മാനേജ്മെന്റിന്റെ തീരുമാനം. നാല് ബൗളര്‍മാരും രണ്ട് ഓള്‍റൗണ്ടര്‍മാരുമാണ് ടീമിലുണ്ടായിരുന്നത്. അഞ്ചു ബൗളര്‍മാരെയായിരുന്നു കളിയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് പരീക്ഷിച്ചത്. സ്പെഷ്യലിസ്റ്റ് പേസര്‍മാര്‍ക്ക് പുറമെ ഹാര്‍ദിക് പാണ്ഡ്യ, യൂസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കും പന്തെറിയാന്‍ അവസരം ലഭിച്ചു. സാധ്യതാ ഇലവന്‍ അറിയാം...

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍. 

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍‌സ്റ്റോ, ജോ റൂട്ട്, ലിയാം ലിവിങ്സ്റ്റണ്‍, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മോയിന്‍ അലി, ഡേവിഡ് വില്ലി, ബ്രൈഡണ്‍ കാര്‍സെ, ക്രെയ്ഗ് ഒവേര്‍ട്ടന്‍, റീസെ ടോപ്ലി.
 

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര