പിങ്ക് പന്തില്‍ നോട്ടം പിഴച്ച് പൃഥ്വി ഷാ; അഡ്‌ലെയ്‌ഡില്‍ ഇന്ത്യക്ക് ആദ്യ തിരിച്ചടി

By Web TeamFirst Published Dec 17, 2020, 9:48 AM IST
Highlights

പിങ്ക് പന്തിലെ അങ്കത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കായി പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്.

അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്ക് മോശം തുടക്കം. യുവ ഓപ്പണര്‍ പൃഥ്വി ഷായെ ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പൂജ്യത്തില്‍ മടക്കി. മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ 2-1 എന്ന നിലയിലാണ് ടീം ഇന്ത്യ. ചേതേശ്വര്‍ പൂജാരയും(1*) മായങ്ക് അഗര്‍വാളുമാണ്(1*) ക്രീസില്‍. 

സ്റ്റാര്‍ക്ക് തുടങ്ങി 

പിങ്ക് പന്തിലെ വമ്പന്‍ അങ്കത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കായി പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. പിങ്ക് പന്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയതിന്‍റെ റെക്കോര്‍ഡുള്ള മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിനായി ബൗളിംഗിന് തുടക്കമിട്ടത്. ഒന്നിംഗ്‌സിലെ രണ്ടാം പന്തില്‍ തന്നെ പൃഥ്വി ഷായെ അക്കൗണ്ട് തുറക്കും മുമ്പ് സ്റ്റാര്‍ക്ക് പറഞ്ഞയച്ചു. മികച്ച ലെങ്തില്‍ വന്ന പന്തില്‍ ഇന്‍സൈഡ് എഡ്ജായി ബൗള്‍ഡാവുകയായിരുന്നു ഷാ. 

ഇന്ത്യന്‍ ടീം: പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി(നായകന്‍), അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര.  

ഓസ്‌ട്രേലിയന്‍ ടീം: ജോ ബേണ്‍സ്, മാത്യൂ വെയ്‌ഡ്, മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, ടിം പെയ്‌ന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നേഥന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്. 

അവനെ കരുതിയിരിക്കണം; ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റിന് ഇറങ്ങുന്ന ഓസ്‌ട്രേലിയക്ക് ഷെയ്ന്‍ ബോണ്ടിന്റെ മുന്നറിയിപ്പ്

click me!