വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര നാളെ തുടങ്ങാനിരിക്കെ ഓസ്‌ട്രേലിയക്ക് മുന്നറിയിപ്പുമായി മുന്‍ കിവീസ് താരം ഷെയ്ന്‍ ബോണ്ട്. ജസ്പ്രിത് ബുമ്രയെ ഓസീസ് ബാറ്റിങ് നിര ഭയക്കേണ്ടിവരുമെന്നാണ് ബോണ്ട് പറയുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബുമ്ര കളിച്ച മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് പരിശീലകനാണ് ബോണ്ട്. പിങ്ക് പന്തില്‍ ബുമ്ര വന്‍ നാശം വിതയ്ക്കുമെന്നാണ് ബോണ്ട് പറയുന്നത്. 

നാളെയാണ് പരമ്പരയിലെ ഏക പകല്‍-രാത്രി ടെസ്റ്റ് ആരംഭിക്കുന്നത്. അതിന് മുന്നോടിയായിട്ടാണ് ബോണ്ട് ബുമ്രയെ പുകഴ്ത്തി രംഗത്തെത്തിയത്. ''കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ബുമ്ര തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യമുള്ള താരമാണ ബുമ്ര. അതുതന്നെയാണ് അദ്ദേഹത്തിന്റെ കരുത്ത്. പിങ്ക് പന്തില്‍ ബുമ്ര ആദ്യമായിട്ടാണ് കളിക്കുന്നതറിയാം. എന്നാല്‍ സന്ധ്യാസമയങ്ങളില്‍ അദ്ദേഹത്തിന്റെ വേഗമേറിയ പന്തുകള്‍ ഓസീസ് ഇന്നിങ്‌സില്‍ നാശം വിതയ്ക്കും.

ശരിയാണ് ഏകദിന പരമ്പരയില്‍ അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. എന്നാല്‍ ഫ്‌ളാറ്റ് പിച്ചുകളാണ് ഏകദിനത്തില്‍ ഒരുക്കിയിരുന്നത്. മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്നത് അദ്ദേഹത്തില്‍ നിരാശ ഉണ്ടാക്കിയിരിക്കാം. എന്നാല്‍ വാശിയോടെ തിരിച്ചുവരാന്‍ ബുമ്ര

സ്വന്തം പ്രകടനത്തില്‍ അഭിമാനം കൊള്ളുന്ന താരമാണ് ബുംറ. ഓസീസ് പര്യടനത്തില്‍ ഇത്തവണ ഇതുവരെ പ്രതീക്ഷിച്ച പ്രകടനം തനിക്കു നടത്താന്‍ കഴിയാത്തതില്‍ അദ്ദേഹം നിരാശനായിരിക്കാം. ഏകദിന പരമ്പരയിലെ വിക്കറ്റുകള്‍ വളരെ ഫ്ളാറ്റായിരുന്നുവെന്നു തന്നെ പറയേണ്ടിവരും. ഈ മോശം പ്രകടനം അദ്ദേഹത്തിന് തിരിച്ചുവരാനുള്ള വഴിയൊരുക്കും.'' ബോണ്ട് വ്യക്തമാക്കി.

ഇന്ത്യയുടെ രണ്ടാമത്തെ മാത്രം പകല്‍-രാത്രി ടെസ്റ്റാണിത്. ബംഗ്ലാദേശിനെതിരെ കളിച്ച ആദ്യ പിങ്ക് ബാള്‍ ടെസ്റ്റില്‍ പരിക്ക് കാരണം ബുമ്രയ്ക്ക് സാധിച്ചിരുന്നില്ല. 14 ടെസ്റ്റുകളില്‍ നിന്നും ഇതിനകം 20.34 ശരാശരിയില്‍ 68 വിക്കറ്റുകള്‍ ഇന്ത്യന്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്.