പരിക്ക് ഭേദമാകാന്‍ സമയമെടുക്കും; ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ വാര്‍ണര്‍ കളിക്കില്ല

By Web TeamFirst Published Dec 9, 2020, 10:40 AM IST
Highlights

അഡ്‌ലെയ്‌ഡില്‍ 17-ാം തീയതി പകല്‍-രാത്രി ടെസ്റ്റ് മത്സരത്തോടെയാണ് പരമ്പരയ്‌ക്ക് തുടക്കമാകുന്നത്. 

സിഡ്‌നി: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ നിന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പുറത്ത്. രണ്ടാം ഏകദിനത്തിനിടെ കാലിലെ മസിലിന് ഏറ്റ പരിക്ക് പൂര്‍ണമായും ഭേദമാകാന്‍ 10 ദിവസം കൂടി വേണം എന്ന് വാര്‍ണര്‍ വ്യക്തമാക്കി. ഡിസംബര്‍ 26ന് മെല്‍ബണില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ വാര്‍ണര്‍ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

'ചെറിയ സമയത്തിനുള്ളില്‍ വളരെ മെച്ചപ്പെടാന്‍ കഴിഞ്ഞിട്ടുണ്ട്. ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കാന്‍ സിഡ്‌നിയില്‍ തന്നെ കഴിയാനാണ് ലക്ഷ്യമിടുന്നത്. ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ 100 ശതമാനം ഫിറ്റ്‌നസ് വീണ്ടെടുക്കേണ്ടതുണ്ട്. വിക്കറ്റിനിടയിലെ ഓട്ടത്തിലും ഫീല്‍ഡിംഗിലും മികവ് കാട്ടാന്‍ കഴിയുന്നയത്ര പൂര്‍ണ ഫിറ്റ്‌നസ് ഇപ്പോഴില്ല. അടുത്ത 10 ദിവസത്തിനുള്ളില്‍ ആരോഗ്യം വീണ്ടെടുക്കാനാകും എന്നാണ് പ്രതീക്ഷ' എന്നും വാര്‍ണര്‍ പറഞ്ഞു. 

ചരിത്രത്തിലെ രണ്ടാമത്തെ മാത്രം നായകന്‍! ഓസ്‌ട്രേലിയയില്‍ വിസ്‌മയ നേട്ടത്തില്‍ കോലി

നൂറ് ശതമാനം പൂര്‍ണ ആരോഗ്യവാനായ വാര്‍ണറെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ കാണാന്‍ കാത്തിരിക്കുന്നതായി ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി. 'ഇന്ന് കാണുന്ന തലത്തിലെത്താന്‍ വലിയ അര്‍പ്പണം നടത്തിയിട്ടുള്ള താരമാണ് വാര്‍ണര്‍. മെല്‍ബണില്‍ സമ്പൂര്‍ണ ഫിറ്റായ വാര്‍ണറെ പ്രതീക്ഷിക്കുന്നു' എന്നും ലാംഗര്‍ പ്രതികരിച്ചു. 

അഡ്‌ലെയ്‌ഡില്‍ 17-ാം തീയതി പകല്‍-രാത്രി ടെസ്റ്റ് മത്സരത്തോടെയാണ് പരമ്പരയ്‌ക്ക് തുടക്കമാകുന്നത്. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. രണ്ടാം ടെസ്റ്റ് 26-ാം തീയതി മുതല്‍ മെല്‍ബണിലും മൂന്നാം മത്സരം ജനുവരി ഏഴ് മുതല്‍ സിഡ്നിയിലും ആരംഭിക്കും. ജനുവരി 15-ാം തീയതി മുതല്‍ ബ്രിസ്‌ബേനിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ് തുടങ്ങുക. കഴിഞ്ഞ പര്യടനത്തില്‍ പരമ്പര 2-1ന് ഇന്ത്യക്കായിരുന്നു. 

ത്യാഗിയുടെ ബൗണ്‍സര്‍ ഹെല്‍മെറ്റില്‍ ഇടിച്ചു; പുകോവ്‌സ്‌കിയെ അടുത്ത സന്നാഹ മത്സരത്തില്‍ നിന്നൊഴിവാക്കി

 

click me!