അയര്‍ലന്‍ഡ് പര്യടനം: ഇന്ത്യന്‍ ടീമിന് വെരി വെരി സ്‌പെഷ്യല്‍ കോച്ച്; അടവുകള്‍ പഠിപ്പിക്കുക വിവിഎസ് ലക്ഷ്‌മണ്‍

Published : May 19, 2022, 08:21 AM ISTUpdated : May 19, 2022, 08:25 AM IST
അയര്‍ലന്‍ഡ് പര്യടനം: ഇന്ത്യന്‍ ടീമിന് വെരി വെരി സ്‌പെഷ്യല്‍ കോച്ച്; അടവുകള്‍ പഠിപ്പിക്കുക വിവിഎസ് ലക്ഷ്‌മണ്‍

Synopsis

അയർലൻഡിനെതിരായ രണ്ട് ട്വന്‍റി 20 മത്സരങ്ങൾ ജൂണ്‍ 26,28 തീയതികളിലാണ് കളിക്കേണ്ടത്

മുംബൈ: അടുത്ത മാസം ട്വന്‍റി 20 പരമ്പരയ്ക്കായി അയർലൻഡിലേക്ക് പോകുന്ന ഇന്ത്യൻ ടീമിന്‍റെ(India vs Ireland 2022) പരിശീലകനായി ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വിവിഎസ് ലക്ഷ്‌മൺ(VVS Laxman) എത്തും. ഇന്ത്യൻ ടെസ്റ്റ് ടീമുമായി മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ്(Rahul Dravid) ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാലാണ് അയർലൻഡ് പരമ്പരയ്ക്കുള്ള പരിശീലകനായി ലക്ഷ്‌മണിനെ തീരുമാനിച്ചത്. 

ജൂലൈ 1ന് ഇംഗ്ലണ്ടുമായി ഇന്ത്യ ടെസ്റ്റ് കളിക്കും. ഇതിന് മുന്നോടിയായി ലെസ്റ്ററുമായി നാല് ദിവസത്തെ പരിശീലന മത്സരം ജൂൺ 24 മുതൽ 27 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. അയർലൻഡിനെതിരായ രണ്ട് ട്വന്‍റി 20 മത്സരങ്ങൾ ജൂണ്‍ 26, 28 തീയതികളിലാണ് കളിക്കേണ്ടത്. ഇതാണ് ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ ലക്ഷ്മണിനെ പരിശീലകനായി തീരുമാനിക്കാൻ കാരണം. നേരത്തെ രവി ശാസ്ത്രി പരിശീലകനായ അവസരത്തിൽ രാഹുൽ ദ്രാവിഡിനും സമാനമായി അവസരം നൽകിയിരുന്നു.

ഇംഗ്ലണ്ടിനും അയർലൻഡിനുമെതിരെ വ്യത്യസ്ത ടീമുകളെയാകും ബിസിസിഐ പ്രഖ്യാപിക്കുക. ടെസ്റ്റിന് പുറമെ ട്വന്‍റി 20, ഏകദിന പരമ്പരയും ഇംഗ്ലണ്ടിൽ ഇന്ത്യ കളിക്കും. ഐപിഎല്ലിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ച് മത്സരങ്ങളുടെ ട്വന്‍റി 20 പരമ്പരയിലും ടീം ഇന്ത്യ കളിക്കുന്നുണ്ട്.

IPL 2022 : ഒരുപടി മുമ്പില്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സ്; ഐപിഎല്ലില്‍ ഇനി പ്ലേ ഓഫ് സാധ്യത ഇങ്ങനെ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഹെഡിന് സെഞ്ചുറി, ലീഡുയര്‍ത്തി ഓസ്ട്രേലിയ,അഡ്‌ലെയ്‌ഡിലും ഇംഗ്ലണ്ടിന് പ്രതീക്ഷക്ക് വകയില്ല
ബിസിസിഐ തഴഞ്ഞു, ബാറ്റുകൊണ്ട് ഒന്നൊന്നര മറുപടി; ഇഷാൻ കിഷൻ വരുന്നു