വെല്ലിംഗ്‌ടണില്‍ ഇശാന്ത് ശര്‍മ്മ ആഞ്ഞടിക്കുന്നു; വില്യംസണ്‍ കരുത്തില്‍ കിവീസിന് ലീഡ്

By Web TeamFirst Published Feb 22, 2020, 10:25 AM IST
Highlights

ഇന്ത്യയുടെ 165 റണ്‍സ് പിന്തുടരുന്ന കിവീസ് രണ്ടാംദിനം മൂന്നാം സെഷന്‍ പുരോഗമിക്കുമ്പോള്‍ 54 ഓവറില്‍ 167-3 എന്ന സ്‌കോറിലാണ്. അര്‍ധ സെഞ്ചുറി പിന്നിട്ട നായകന്‍ കെയ്‌ന്‍ വില്യംസണും(75*) ഹെന്‍‌റി നിക്കോള്‍സുമാണ്(0*) ക്രീസില്‍.

വെല്ലിംഗ്‌ടണ്‍: വെല്ലിംഗ്‌ടണ്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ 165 റണ്‍സ് പിന്തുടരുന്ന കിവീസ് രണ്ടാംദിനം മൂന്നാം സെഷന്‍ പുരോഗമിക്കുമ്പോള്‍ 54 ഓവറില്‍ 167-3 എന്ന സ്‌കോറിലാണ്. അര്‍ധ സെഞ്ചുറി പിന്നിട്ട നായകന്‍ കെയ്‌ന്‍ വില്യംസണും(75*) ഹെന്‍‌റി നിക്കോള്‍സുമാണ്(0*) ക്രീസില്‍. പേസര്‍ ഇശാന്ത് ശര്‍മ്മയാണ് മൂന്ന് വിക്കറ്റും വീഴ്‌ത്തിയത്. 

മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിനെ തുടക്കത്തിലെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യക്കായിരുന്നു. 11 റണ്‍സെടുത്ത ടോം ലാഥമിനെ ഇശാന്ത് ശര്‍മ്മ പുറത്താക്കി. സഹ ഓപ്പണര്‍ ടോം ബ്ലെന്‍ഡലിനെ 30 റണ്‍സിലും ഇശാന്ത് പറഞ്ഞയച്ചു. എന്നാല്‍ പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പ്രതിരോധം സൃഷ്‌ടിക്കാനായില്ല. മൂന്നാം വിക്കറ്റില്‍ വില്യംസണ്‍-ടെയ്‌ലര്‍ സഖ്യം 93 റണ്‍സ് ചേര്‍ത്തു. തന്‍റെ നൂറാം ടെസ്റ്റില്‍ 44 റണ്‍സെടുത്ത ടെയ്‌ലറെ 52-ാം ഓവറിലെ ആദ്യ പന്തില്‍ ഇശാന്ത് പുറത്താക്കിയതോടെയാണ് ഇന്ത്യക്ക് അടുത്ത ബ്രേക്ക് ത്രൂ ലഭിച്ചത്. 

Read more: റോസ് ടെയ്‌ലര്‍ക്ക് മറ്റൊരു പൊന്‍തൂവല്‍; നേട്ടത്തിലെത്തുന്ന ആദ്യ താരം

നാല് വിക്കറ്റുവീതം വീഴ്‌ത്തി ടിം സൗത്തിയും അരങ്ങേറ്റക്കാരന്‍ കെയ്ല്‍ ജമൈസനും ആഞ്ഞടിച്ചപ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 165 റണ്‍സില്‍ പുറത്തായി. 122/5 എന്ന സ്‌കോറില്‍ രണ്ടാംദിനം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് 43 റണ്‍സുകൂടിയെ ചേര്‍ക്കാനായുള്ളൂ. 

രണ്ടാംദിനം കളി ആരംഭിക്കുമ്പോള്‍ അജിങ്ക്യ രഹാനെയും ഋഷഭ് പന്തുമായിരുന്നു ക്രീസില്‍. രഹാനെ 46 റണ്‍സിലും പന്ത് 19 റണ്‍സിലും പുറത്തായി. രവിചന്ദ്ര അശ്വിന്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ഇശാന്ത് ശര്‍മ്മ(5), മുഹമ്മദ് ഷമി(21) എന്നിങ്ങനെയായിരുന്നു വാലറ്റത്തിന്‍റെ സ്‌കോര്‍. പൃഥ്വി ഷാ(16), മായങ്ക് അഗര്‍വാള്‍(34), ചേതേശ്വര്‍ പൂജാര(11), വിരാട് കോലി(2), ഹനുമ വിഹാരി(7) എന്നിവരെ ആദ്യദിനം ഇന്ത്യക്ക് നഷ്‌ടമായിരുന്നു. 

click me!