SA vs IND : ദക്ഷിണാഫ്രിക്കയിലെ തോല്‍വി വലിയ പാഠം, സമ്മതിച്ച് രാഹുല്‍ ദ്രാവിഡ്; കെ എല്‍ രാഹുലിന് പിന്തുണ

Published : Jan 24, 2022, 06:24 PM ISTUpdated : Jan 24, 2022, 06:28 PM IST
SA vs IND : ദക്ഷിണാഫ്രിക്കയിലെ തോല്‍വി വലിയ പാഠം, സമ്മതിച്ച് രാഹുല്‍ ദ്രാവിഡ്; കെ എല്‍ രാഹുലിന് പിന്തുണ

Synopsis

ഏകദിന പരമ്പരയിലെ മൂന്ന് കളിയും തോറ്റെങ്കിലും കോച്ച് രാഹുൽ ദ്രാവിഡ് പ്രതീക്ഷ കൈവിടുന്നില്ല

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ (India Tour of South Africa 2021-22) തോൽവി ഇന്ത്യക്ക് (Team India) വലിയ പാഠമാണെന്ന് കോച്ച് രാഹുൽ ദ്രാവിഡ് (Rahul Dravid). ക്യാപ്റ്റനെന്ന നിലയിൽ കെ എൽ രാഹുലിന്‍റെ (KL Rahul പ്രകടനം മികച്ചതായിരുന്നുവെന്നും ദ്രാവിഡ് പറഞ്ഞു.

ഏകദിന പരമ്പരയിലെ മൂന്ന് കളിയും തോറ്റെങ്കിലും കോച്ച് രാഹുൽ ദ്രാവിഡ് പ്രതീക്ഷ കൈവിടുന്നില്ല. രോഹിത് ശർമ്മ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജേഡജ തുടങ്ങിയവുടെ അഭാവം തിരിച്ചടിയായി. സമ്മർദ്ദമില്ലാതെ അവസരം നൽകിയിട്ടും മധ്യനിര താരങ്ങൾ പ്രതീക്ഷയ്ക്കൊത്തുയർന്നില്ലെന്നും ദ്രാവിഡ് പറഞ്ഞു. അതേസമയം ക്യാപ്റ്റൻ കെ എൽ രാഹുലിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് രാഹുല്‍ ദ്രാവിഡ്. 

നാണംകെട്ട് ടീം ഇന്ത്യ

ടെസ്റ്റ് പരമ്പര 2-1ന് കൈവിട്ട ഇന്ത്യ ഏകദിനത്തില്‍ കെ എല്‍ രാഹുലിന്‍റെ ക്യാപ്റ്റന്‍സിയില്‍ 3-0ന്‍റെ വൈറ്റ് വാഷിന് വിധേയരായിരുന്നു. കേപ്‌ടൗണില്‍ ഇന്നലെ നടന്ന അവസാന ഏകദിനത്തില്‍ നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. പ്രോട്ടീസിന്‍റെ 287 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 49.2 ഓവറില്‍ 283 റണ്‍സിന് ഓള്‍റൗട്ടാവുകയായിരുന്നു. 

2020ല്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഇതിന് മുമ്പ് ടീം ഇന്ത്യ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയത്. അന്ന് വിരാട് കോലിക്ക് കീഴില്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര തോല്‍ക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ രണ്ടാം ടെസ്റ്റിലും ഏകദിന പരമ്പരയിലും കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്. നയിച്ച നാല് മത്സരങ്ങളിലും രാഹുല്‍ പരാജയം ഏറ്റുവാങ്ങിയതില്‍ വിമര്‍ശനം ശക്തമായിരുന്നു. 

SA vs IND : നായകനായ ആദ്യ ഏകദിന പരമ്പരയില്‍ തന്നെ സമ്പൂര്‍ണ പരാജയം; രാഹുലിന് നാണക്കേടിന്റെ റെക്കോഡ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം നാളെ, സഞ്ജുവിനും ഗില്ലിനും വെല്ലുവിളിയായി ഓപ്പണര്‍ സ്ഥാനത്തേക്ക് ഇഷാന്‍ കിഷനും പരിഗണനയില്‍
അഹമ്മദാബാദ് അവസാന അവസരം! സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പ് ടീമിലുണ്ടാകുമോ?