
കാന്‍ഡി: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കാന്‍ഡിയില്‍ നടക്കും. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യയെ തുടക്കത്തില്‍ വിറപ്പിച്ചെങ്കിലും ഒടുവില്‍ ലങ്ക 43 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി വഴങ്ങിയിരുന്നു. ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര പിടിക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നതെങ്കില്‍ മൂന്ന് മത്സര പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താനാണ് ലങ്ക ഇറങ്ങുന്നത്.
ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി ബാറ്റിംഗില്‍ മിന്നിയത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും റിഷഭ് പന്തുമായിരുന്നു. റിഷഭ് പന്ത് തുടക്കത്തില്‍ താളം കണ്ടെത്താന്‍ പാടുപെട്ടെങ്കിലും ഇന്നിംഗ്സിനൊടുവില്‍ ഇന്ത്യയെ 200 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ആദ്യ മത്സരത്തിലെ ബാറ്റിംഗ് നിരയില്‍ മാറ്റം വരുത്തുന്നില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും പുറത്തിരിക്കേണ്ടിവരും. ഇന്നലെ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും റിയാന്‍ പരാഗ് ബൗളിംഗില്‍ മിന്നിയത് സഞ്ജുവിന് തിരിച്ചടിയാണ്. അഞ്ച് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ഇന്നലെ പരാഗ് വീഴ്ത്തിയത്. ഓള്‍ റൗണ്ട് മികവ് കൂടി കണക്കിലെടുത്ത് പരാഗിനെ ഇന്ന് വീണ്ടും കളിപ്പിച്ചാല്‍ സഞ്ജുവും ശിവം ദുബെയും പുറത്താകും. ഇന്നലെ തുടക്കത്തില്‍ തപ്പിത്തടഞ്ഞെങ്കിലും അവസാനം 49 റണ്‍സടിച്ച റിഷഭ് പന്തിനും സ്ഥാനം ഉറപ്പാണ്. ആദ്യ മത്സരത്തില്‍ ഫിനിഷറായി ഇറങ്ങിയ റിങ്കു സിംഗിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
ബൗളിംഗ് നിരയിലും കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഹാര്‍ദ്ദിക് പാണ്ഡ്യ ബാറ്റിംഗിലും ബൗളിംഗിലും നിരാശപ്പെടുത്തിയെങ്കിലും ഇന്നത്തെ മത്സരത്തിലും ടീമില്‍ തുടരും. പേസര്‍മാരായി അര്‍ഷ്ദീപ് സിംഗും മുഹമ്മദ് സിറാജും തുടരുമ്പോള്‍ ഖലീല്‍ അഹമ്മദിന് പ്ലേയിംഗ് ഇലവനില്‍ എത്താനാകില്ല.
ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്,മുഹ്ഹമദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!