
വോര്‍സെസ്റ്റര്‍: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യ അണ്ടര്‍ 19ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 40 ഓവറില്‍ ഏഴിന് 152 എന്ന നിലയിലാണ്. ആര്‍ എസ് അംബ്രിഷ് (27), യുധാജിത് ഗുഹ (3) എന്നിവരാണ് ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി എഎം ഫ്രഞ്ച്, റാല്‍ഫി ആര്‍ബര്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യക്ക് വേണ്ടി വൈഭവ് സൂര്യവന്‍ഷി 33 റണ്‍സെടുത്തു. അഞ്ച് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങള്‍ ഇന്ത്യ ജയിച്ചപ്പോള്‍ ഒരെണ്ണം ഇംഗ്ലണ്ടും ജയിച്ചു.
സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. ഒമ്പത് റണ്‍സിനിടെ ക്യാപ്റ്റന്‍ ആയുഷ് മാത്രെ (1), വിഹാന്‍ മല്‍ഹോത്ര (1) എന്നിവരുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നീട് വൈഭവ് - രാഹുല്‍ കുമാര്‍ സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 15-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. വൈഭവിനെ, സെബാസ്റ്റ്യന്‍ മോര്‍ഗന്‍ പുറത്താക്കി. രാഹുല്‍ കുമാറിനും (21) അധികനേരം ക്രീസില്‍ തുടരാന്‍ സാധിച്ചില്ല. ഹാര്‍വന്‍ഷ് പങ്കാലിയ (24), കനിഷ്‌ക് ചൗഹാന്‍ (24) എന്നിവര്‍ അല്‍പനേരം ക്രീസില്‍ നിന്ന് പ്രതീക്ഷ നല്‍കി.
എന്നാല്‍ കൂട്ടുകെട്ട് മുന്നോട്ട് കൊണ്ടുപോവാന്‍ സാധിച്ചില്ല. ദീപേഷ് ദേവേന്ദ്രന്‍ (0) കൂടി പോയതോടെ ഏഴിന് 135 എന്ന നിലയിലായി ഇന്ത്യ. ഇനി അംബ്രിഷ് - യുധാജിത് സഖ്യത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇംഗ്ലണ്ട്: ബെന്‍ ഡോക്കിന്‍സ്, ജോസഫ് മൂര്‍സ്, ബെന്‍ മെയ്‌സ്, റോക്കി ഫ്‌ലിന്റോഫ്, തോമസ് റെവ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ഏകാന്‍ഷ് സിംഗ്, സെബാസ്റ്റ്യന്‍ മോര്‍ഗന്‍, റാല്‍ഫി ആല്‍ബര്‍ട്ട്, അലക്‌സ് ഗ്രീന്‍, മാത്യു ഫിര്‍ബാങ്ക്, എഎം ഫ്രഞ്ച്.
ഇന്ത്യ: ആയുഷ് മാത്രേ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവന്‍ശി, വിഹാന്‍ മല്‍ഹോത്ര, രാഹുല്‍ കുമാര്‍, ഹര്‍വന്‍ഷ് പംഗലിയ (വിക്കറ്റ് കീപ്പര്‍), കനിഷ്‌ക് ചൗഹാന്‍, ആര്‍ എസ് അംബ്രീഷ്, ദീപേഷ് ദേവേന്ദ്രന്‍, അന്‍മോല്‍ജീത് സിംഗ്, യുധാജിത് ഗുഹ, നമന്‍ പുഷ്പക്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!