ന്യുസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മോശം തുടക്കം

By Web TeamFirst Published Feb 21, 2020, 6:56 AM IST
Highlights

നേരത്തെ പിച്ച് റിപ്പോര്‍ട്ട് വന്നപ്പോള്‍ തന്നെ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ പന്തിയല്ലെന്ന് വിലയിരുത്തല്‍ വന്നിരുന്നു. ബാറ്റ്സ്‌മാന്‍മാരെ വെള്ളംകുടിപ്പിക്കുമെന്നുറപ്പുള്ള ധാരാളം പുല്ലുള്ള പിച്ചാണ് വെല്ലിംഗ്‌ടണില്‍ തയ്യാറാക്കിയിരിക്കുന്നത്. 

വെല്ലിംങ്ടണ്‍: ന്യുസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 79  റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. പ്രിഥ്വി ഷോ, ചേതേശ്വർ പൂജാര, വിരാട് കോലി എന്നിവരാണ് പുറത്തായത്. ഒടുവിൽ വിവരം കിട്ടുന്പോൾ ഇന്ത്യ 3 വിക്കറ്റിന് 79 റൺസ് പിന്നിട്ടു.

നേരത്തെ പിച്ച് റിപ്പോര്‍ട്ട് വന്നപ്പോള്‍ തന്നെ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ പന്തിയല്ലെന്ന് വിലയിരുത്തല്‍ വന്നിരുന്നു. ബാറ്റ്സ്‌മാന്‍മാരെ വെള്ളംകുടിപ്പിക്കുമെന്നുറപ്പുള്ള ധാരാളം പുല്ലുള്ള പിച്ചാണ് വെല്ലിംഗ്‌ടണില്‍ തയ്യാറാക്കിയിരിക്കുന്നത്. വെല്ലിംഗ്‌ടണിലെ കാറ്റും പേസര്‍മാര്‍ക്ക് അനുകൂലഘടകമാണ്. മത്സരത്തിന് മുന്‍പ് പിച്ചിലെ പുല്ല് വെട്ടിയൊരുക്കിയില്ലെങ്കില്‍ ആദ്യദിനങ്ങളില്‍ ബാറ്റ്സ്‌മാന്‍മാര്‍ വിയര്‍ക്കുകയാണ്. പിച്ചിലെ പുല്ലിന്‍റെ അളവ് നോക്കിയാണ് ന്യൂസിലാന്‍റ് ആദ്യം ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തത്.

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി(നായകന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ(ഉപനായകന്‍), ഹനുമാ വിഹാരി, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുമ്ര, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവ്‌ദീപ് സെയ്‌നി, ഇശാന്ത് ശര്‍മ്മ.</em></p>

ന്യൂസിലന്‍ഡ് സ്‌ക്വാഡ്: കെയ്‌ന്‍ വില്യംസണ്‍(നായകന്‍), ടോം ബ്ലന്‍ഡല്‍, ട്രെന്‍ഡ് ബോള്‍ട്ട്, കോളിന്‍ ഗ്രാന്‍ഹോം, കെയ്‌ല്‍ ജമൈസണ്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ഹെന്‍‌റി നിക്കോള്‍സ്, അജാസ് പട്ടേല്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍, നീല്‍ വാഗ്‌നര്‍, ബി ജെ വാട്‌ലിങ്.

click me!