
വെല്ലിംഗ്‌ടണ്‍: വെല്ലിംഗ്‌ടണ്‍ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ഒന്നാം ഇന്നിംഗ്‌സില്‍ 183 റണ്‍സ് ലീഡ്. ഇന്ത്യയുടെ 165 റണ്‍സ് പിന്തുടരുന്ന ആതിഥേയര്‍ ഒന്നാം ഇന്നിംഗ്സില്‍ 348 റണ്‍സിന് ഓള്‍ഔട്ടായി.
അഞ്ച് വിക്കറ്റിന് 216 എന്ന നിലയില്‍ മൂന്നാംദിനം ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാന്‍റ് 165 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. 89 റണ്‍സ് എടുത്ത കിവീസ് ക്യാപ്റ്റന്‍ വില്ല്യംസണ്‍ ആണ് ന്യൂസിലാന്‍റ് നിരയില്‍ കൂടുതല്‍ റണ്‍സ് എടുത്തത്. ഇഷാന്ത് ശര്‍മ്മയാണ് വില്ല്യംസണിന്‍റെ വിക്കറ്റ് എടുത്തത്.
ന്യൂസിലന്‍റ് വാലറ്റത്തെ അതിവേഗം ഒതുക്കാന്‍ കഴിഞ്ഞത് ഇന്ത്യയ്ക്ക് നേട്ടമായി. 22.2 ഓവറില്‍ 6 മെയ്ഡിന്‍ ഓവര്‍ അടക്കം 5 വിക്കറ്റ് എടുത്ത ഇഷാന്ത് ശര്‍മ്മയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. അശ്വിന്‍ 3വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 2.6 ഓവറില്‍ 10 റണ്‍സ് നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!