ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഏഷ്യന്‍ ഗെയിംസ് മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു; ശ്രേയസും സംഘവും സെമി ഫൈനലില്‍

Published : Sep 28, 2026, 10:26 AM IST
India vs Afghanistan

Synopsis

മഴയെത്തുടർന്ന് ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഏഷ്യൻ ഗെയിംസ് ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു. ഉയർന്ന റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ടീം സെമി ഫൈനലിലേക്ക് മുന്നേറി. സഞ്ജു സാംസണിന്റെയും ബുംറയുടെയും സാന്നിധ്യം ഇന്ത്യക്ക് കരുത്താകുമെന്നാണ് വിലയിരുത്തൽ.

ടോക്കിയോ: മഴയെത്തുടര്‍ന്ന് ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏഷ്യന്‍ ഗെയിംസ് രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഉപേക്ഷിച്ചു. മത്സരത്തിന് ഫലമില്ലാതെ വന്നതോടെ ടി20 റാങ്കിംഗില്‍ അഫ്ഗാനേക്കാള്‍ ഉയര്‍ന്ന സ്ഥാനമുള്ള ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. നേപ്പാള്‍-ശ്രീലങ്ക മത്സരത്തിലെ വിജയികളെ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം സെമിയില്‍ നേരിടും. നേരത്തെ, പാകിസ്ഥാന്‍ - ഹോങ്കോങ് മത്സരവും ഉപേക്ഷിച്ചിരുന്നു. പാകിസ്ഥാനും സെമിയിലേക്ക് കടന്നു.

ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കാന്‍ കഴിയുന്നത് വലിയൊരു അംഗീകാരമാണെന്ന് മത്സരത്തിന് മുന്നേയുള്ള വാര്‍ത്താസമ്മേളനത്തില്‍ ശ്രേയസ് അയ്യര്‍ പറഞ്ഞു. 'ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനൊപ്പം നയിക്കാനും സാധിക്കുന്നത് വലിയൊരു ബഹുമതിയാണ്. ഇന്ത്യക്കായി കളിക്കുമ്പോള്‍ എപ്പോഴും ഒന്നാം സ്ഥാനത്തെത്തണമെന്ന പ്രതീക്ഷകളുണ്ടാകും. അത് നല്ലൊരു സമ്മര്‍ദ്ദമാണ്. ഫലത്തെക്കുറിച്ച് അധികം ചിന്തിക്കാതെ ഓരോ മത്സരത്തിലും ഞങ്ങളുടെ നിലവാരം ഉയര്‍ത്താനാണ് ശ്രമിക്കുന്നത്.' അയ്യര്‍ വ്യക്തമാക്കി.

2028-ലെ ഒളിമ്പിക്‌സിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഈ ടൂര്‍ണമെന്റിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഓരോ മത്സരവും പ്രധാനപ്പെട്ടതാണ്. പുതിയ ടീമുകള്‍ക്കെതിരെ കളിക്കാനും പരിശീലനം നേടാനും ഇതിലൂടെ സാധിക്കുന്നു. ക്രിക്കറ്റിന്റെ വളര്‍ച്ചയ്‌ക്കൊപ്പം മത്സരബുദ്ധിയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.' അയ്യര്‍ പറഞ്ഞു.

ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തിയ സഞ്ജു സാംസണിന്റെ പ്രകടനവും പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ സാന്നിധ്യവും ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സെഞ്ചുറികളുമായി കിംഗ് കോലിയും ശുഭ്മാന്‍ ഗില്ലും, കാര്യവട്ടത്ത് വിന്‍ഡീസിനെ അടിച്ചുപറത്തി ഇന്ത്യ, ജയം 8 വിക്കറ്റിന്
കാര്യവട്ടത്ത് റെക്കോർഡുകൾ കാറ്റിൽപ്പറത്തി 'കിംഗ് കോലി', 55-ാം സെഞ്ചുറി; സച്ചിന് ശേഷം 15,000 റൺസ് ക്ലബ്ബിലെത്തുന്ന ആദ്യ താരം