
തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം വിരാട് കോലി. വിന്‍ഡീസിനെതിരെ 55-ാം ഏകദിന സെഞ്ചുറി നേടിയ കോലി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സ്വന്തമാക്കി. ഏകദിനത്തില്‍ അതിവേഗം 15000 റൺസ് തികക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡും കോലി അടിച്ചെടുത്തു.
വിന്‍ഡീസിനെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ 15,000 റൺസ് തികയ്ക്കാൻ 59 റൺസ് കൂടിയായിരുന്നു കോലിക്ക് വേണ്ടിയിരുന്നത്. അല്‍സാരി ജോസഫിനെ സിക്സിന് പറത്തി 40 പന്തില്‍ തന്‍റെ 81-ാം അര്‍ധസെഞ്ചുറി തികച്ച കോലി തുടര്‍ച്ചയായ ബൗണ്ടറികളിലൂടെ 46 പന്തിൽ നിന്നാണ് ചരിത്രനേട്ടത്തിലെത്തിയത്. റെക്കോര്‍ഡ് നേട്ടം കൈകൾ ഉയർത്തി ആഘോഷിച്ച കോലിയെ കാര്യവട്ടത്തെ കാണികൾ എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് ആദരിച്ചത്.
2007-ൽ തൻ്റെ 377-ാം ഇന്നിംഗ്സിലായിരുന്നു സച്ചിൻ ടെൻഡുൽക്കർ 15,000 ഏകദിന റൺസ് തികച്ചത്. എന്നാൽ സച്ചിനേക്കാൾ 74 ഇന്നിംഗ്സുകൾ കുറച്ച് (303 ഇന്നിംഗ്സ്) കളിച്ചാണ് വിരാട് കോലി ഈ അപൂർവ്വ നേട്ടത്തിലെത്തിയത്. നേരത്തെ ഏറ്റവും വേഗത്തിൽ 13,000, 14000 ഏകദിന റൺസ് തികച്ച സച്ചിൻ്റെ റെക്കോർഡും കോലി മറികടന്നിരുന്നു. 267 ഇന്നിംഗ്സില്‍ നിന്ന് കോലി 13000 പിന്നിട്ടപ്പോള്‍ സച്ചിൻ 321 ഇന്നിംഗ്സില്‍ നിന്നായിരുന്നു 13000 പിന്നിട്ടത്. 280 ഇന്നിംഗ്സില്‍ നിന്ന് കോലി 14000 പിന്നിട്ടപ്പോള്‍ സച്ചിന്‍ 350 ഇന്നിംഗ്സില്‍ നിന്നാണ് 14000 പിന്നിട്ടത്.
Moment for the history books 📖
The magical feeling of scaling Mt. 1⃣5⃣0⃣0⃣0⃣ ODI runs, ft. Virat Kohli 🏔️
Updates ▶️ https://t.co/O2cs86p4gq#TeamIndia | #INDvWI | @mflone_ | @imVkohli pic.twitter.com/sbqA6KtBsr— BCCI (@BCCI) September 27, 2026
ഏകദിന ക്രിക്കറ്റില്‍ സച്ചിൻ ടെൻഡുൽക്കർക്ക് ശേഷം (18,426 റൺസ്) 15000 റണ്‍സ് പിന്നിടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡും കോലി സ്വന്തമാക്കി. രോഹിത് ശർമ്മ (32) പുറത്തായ ശേഷമാണ് കോലി ക്രീസിലെത്തിയത്. അൽസാരി ജോസഫിനെയും വെസ്റ്റ് ഇൻഡീസ് പേസർമാരെയും തുടക്കം മുതൽ ആക്രമിച്ചു കളിച്ച കോലി 40 പന്തിൽ അർധസെഞ്ചുറിയിലെത്തി. പിന്നാലെ തുടർച്ചയായ രണ്ട് ബൗണ്ടറികളിലൂടെയാണ് 59 റൺസിലെത്തി കോലി 15,000 റൺസ് എന്ന ചരിത്രനേട്ടം പൂർത്തിയാക്കി. ശുഭ്മൻ ഗില്ലിനൊപ്പം 132 പന്തില്‍ 151 റണ്‍സിന്‍റെ കൂട്ടുക്കെട്ടിലും കോലി പങ്കാളിയായ കോലി ഗില്‍ പുറത്തായശേഷം 74 പന്തില്‍ തന്‍റെ 55-ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. ആറ് സിക്സും ആറ് ഫോറും പറത്തിയാണ് കോലി സെഞ്ചുറിയിലെത്തിയത്. അല്‍സാരി ജോസഫിനെ സിക്സിന് പറത്തി അര്‍ധസെഞ്ചുറി തികച്ച കോലി ഗുഡകേഷ് മോടിയെ സിക്സിന് പറത്തിയാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!