15 വര്‍ഷമായി ഐപിഎല്ലില്‍ കളിക്കുന്നു എന്നിട്ടും; വാര്‍ണര്‍ക്കെതിരെ തുറന്നടിച്ച് ഗംഭീര്‍

Published : Feb 18, 2023, 10:26 AM IST
15 വര്‍ഷമായി ഐപിഎല്ലില്‍ കളിക്കുന്നു എന്നിട്ടും; വാര്‍ണര്‍ക്കെതിരെ തുറന്നടിച്ച് ഗംഭീര്‍

Synopsis

വാര്‍ണര്‍ക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവാത്തതു കൊണ്ടാണെന്ന് പറയാന്‍ കഴിയില്ല. കാരണം, ഇന്ത്യന്‍ താരങ്ങള്‍ ഓസ്ട്രേലിയന്‍ പര്യടനത്തിന് പോകുന്നത് 15 ദിവസം മുമ്പ് മാത്രമാണ്.

ദില്ലി: ഇന്ത്യക്കെതിരായ ഡല്‍ഹി ക്രിക്കറ്റ് ടെസ്റ്റില്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയ ഓസ്‍ട്രേലിയന്‍ ഓപ്പണണര്‍ ഡേവിഡ് വാര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പൂജ്യത്തിനും 10 റണ്‍സിനും പുറത്തായ വാര്‍ണര്‍, ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 15 റണ്‍സെടുത്ത് പുറത്തായിരുന്നു. ബാറ്റിംഗിനിടെ തലയില്‍ പന്ത് കൊണ്ട് വാര്‍ണറെ ഓസ്ട്രേലിയ കണ്‍കഷന്‍ നടത്തി. മാറ്റ് റെന്‍ഷോ ആണ് വാര്‍ണര്‍ക്ക് പകരം ഡല്‍ഹി
ടെസ്റ്റില്‍ ഇനി കളിക്കുക.

കരിയറിലെ മൂന്നാം ഇന്ത്യന്‍ പര്യടനത്തിന് എത്തിയ വാര്‍ണര്‍ ഇന്ത്യയില്‍ ഇതുവരെ 15 ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. എന്നിട്ടും വാര്‍ണര്‍ക്ക് ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനായില്ലെ എന്ന് ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ ചോദിച്ചു. രണ്ടാം ടെസ്റ്റില്‍ വാര്‍ണറുടെ ഇന്നിംഗ്സ് കണ്ടാല്‍ മനസിലാവും അദ്ദേഹം ശരിക്കും ബുദ്ധിമുട്ടുന്നുണ്ടെന്ന്. അശ്വിനെതിരെ മാത്രമല്ല, മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനുമെതിരെയും വാര്‍ണര്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന കാഴ്ചയാണ് കാണാനായത്. അതും തന്‍റെ മൂന്നാമത്തെ ഇന്ത്യന്‍ പര്യടനത്തില്‍.

ഡേവിഡ് വാര്‍ണറുടെ കഷ്ടകാലം തീരുന്നില്ല! ദില്ലി ടെസ്റ്റില്‍ ഇനി കളിക്കില്ല; പകരക്കാരനെ പ്രഖ്യാപിച്ചു

വാര്‍ണര്‍ക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവാത്തതു കൊണ്ടാണെന്ന് പറയാന്‍ കഴിയില്ല. കാരണം, ഇന്ത്യന്‍ താരങ്ങള്‍ ഓസ്ട്രേലിയന്‍ പര്യടനത്തിന് പോകുന്നത് 15 ദിവസം മുമ്പ് മാത്രമാണ്. ഒരു പരിശീലന മത്സരം മാത്രമാണ് ടെസ്റ്റ് പരമ്പരക്ക് മുമ്പ് കളിക്കാന്‍ കിട്ടുക. എന്നിട്ടും ഇന്ത്യ അവിടെ മികച്ച പ്രകടനം നടത്തുന്നില്ലെ, അപ്പോള്‍ 15 വര്‍ഷമായി ഇന്ത്യയില്‍ കളിക്കുന്ന വാര്‍ണര്‍ക്ക് കഴിയുന്നില്ലെങ്കില്‍ എന്തോ പ്രശ്നമുണ്ട്.

വാര്‍ണര്‍ ഒരിക്കലും അസാമാന്യ പ്രതിഭയുള്ള കളിക്കാരനൊന്നുമല്ല. ഇംഗ്ലണ്ടിലും അയാള്‍ ഇതുപോലെ പാടുപെട്ടിട്ടുണ്ട്. ഓസ്ട്രേലിയയിലെ പ്രകടനം വെച്ച് ഇന്ത്യന്‍ ബാറ്റര്‍മാരെ വിലയിരുത്തുമ്പോള്‍ വാര്‍ണറാകട്ടെ കരിയറിലുടനീളം ഇന്ത്യയിലും ഓസ്ട്രേലിയയിലും റണ്ണടിക്കാന്‍ ബുദ്ധിമുട്ടിയ കളിക്കാരനാണ്. ഇന്ത്യയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് കളിക്കാന്‍ വാര്‍ണര്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ വാര്‍ണറെ മികച്ച ബാറ്ററെന്ന് വിലയിരുത്താനുമാവില്ല. ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ മാത്രം തിളങ്ങുന്ന ബാറ്ററാണ് വാര്‍ണറെന്നും ഗംഭീര്‍ പറഞ്ഞു.   

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ